Society Today
Breaking News

കൊച്ചി: ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹന (എസ്‌സിവി) വിപണിയിലെ മുന്‍നിരക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എംആന്‍ഡ്എം) പുതിയ സുപ്രോ സിഎന്‍ജി ഡ്യുവോ പുറത്തിറക്കി. ചെറുകിട വാണിജ്യ വാഹന വിഭാഗത്തിലെ മഹീന്ദ്രയുടെ ആദ്യത്തെ ഡ്യുവല്‍ഫ്യൂവല്‍ വാഹനമാണിത്. ഈ വിഭാഗത്തിലെ മികച്ച ഭാരശേഷിയും മൈലേജുമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. പുതിയ വാഹനത്തിന് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 80000 കി.മീ വാറന്റിയും മഹീന്ദ്ര ഉറപ്പുനല്‍കുന്നു. ഡയമണ്ട് വൈറ്റ്, ഡീപ് വാം ബ്ലൂ എന്നീ നിറങ്ങളില്‍ വാഹനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.പ്രാരംഭ വില 6.32 ലക്ഷം രുപ (എക്‌സ്‌ഷോറൂം ഡല്‍ഹി).സിഎന്‍ജിയിലും പെട്രോളിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ പുതിയ സുപ്രോ സിഎന്‍ജി ഡ്യുവോ വാഹനത്തിന് കഴിയും.

സിഎന്‍ജി മോഡില്‍ വാഹനം ഓണാക്കാന്‍ അനുവദിക്കുന്ന ഡയറക്ട് ഇന്‍ സിഎന്‍ജി സ്റ്റാര്‍ട്ട് പോലുള്ള ഈ രംഗത്തെ ആദ്യ ഫീച്ചറുകളാല്‍ സമ്പന്നമാണ് പുതിയ മോഡല്‍. കൂടുതല്‍ സുരക്ഷയ്ക്കും സിഎന്‍ജിപെട്രോള്‍ ഓപ്ഷനുകള്‍ക്കിടയില്‍ തടസമില്ലാത്ത സ്വിച്ചിങിനുമായി ഇന്റലിജന്റ് സിഎന്‍ജി ലീക്ക് ഡിറ്റക്ഷനും സുപ്രോ സിഎന്‍ജി ഡ്യുവോ വാഗ്ദാനം ചെയ്യുന്നു. 750 കി.ഗ്രാം ഭാരശേഷി, 75 ലിറ്ററിന്റെ വലിയ സിഎന്‍ജി ടാങ്ക് കപ്പാസിറ്റി തുടങ്ങിയവയും സുപ്രോ സിഎന്‍ജി ഡ്യുവോയെ വേറിട്ടുനിര്‍ത്തുന്നു.ശക്തമായ 20.01 കി.വാട്ട് (27ബിഎച്ച്പി) ബിഎസ്6 ആര്‍ഡിഇ എഞ്ചിനാണ് പുതിയ എസ്‌സിവിയില്‍.

ഇത് 60 എന്‍എം ടോര്‍ക്കും 23.35 കി.മീ എന്ന മികച്ച ഇന്‍ക്ലാസ് മൈലേജും നല്‍കുന്നു. ഫുള്‍ ലോഡില്‍ പോലും ഉയര്‍ന്ന പ്രകടനവും പിക്കപ്പും ഉറപ്പാക്കുന്ന 145 ആര്‍12, 8പിആര്‍ ടയറുകള്‍, 158 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയും ഈ വാഹനത്തിന്റെ സവിശേഷതകളാണ്.നൂതനവും വിശ്വസനീയവുമായ വാണിജ്യ വാഹനങ്ങള്‍ നിര്‍മിക്കുന്നതിലെ മഹീന്ദ്രയുടെ അഭിമാനകരമായ പാരമ്പര്യത്തിന്റെ സാക്ഷ്യമാണ് സുപ്രോ സിഎന്‍ജി ഡ്യുവോയുടെ അവതരണമെന്നും വീജയ് നക്ര പറഞ്ഞു.പുതിയ സുപ്രോ സിഎന്‍ജി ഡ്യുവോ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതായ ഡ്യുവല്‍ ഫ്യുവല്‍ ചെറിയ വാണിജ്യ വാഹനമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്‌നോളജി ആന്‍ഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് ആര്‍. വേലുസാമി പറഞ്ഞു.

Top