Society Today
Breaking News

കൊച്ചി : കെട്ടിടങ്ങളുടെ നികുതി നശ്ചയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിവേചനാധികാരം നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും താങ്ങാനാവാത്ത കെട്ടിട നികുതി വര്‍ദ്ധനവും പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി യാതൊരു മാനണ്ഡവും പാലിക്കാതെ ആയിരം മടങ്ങ് വരെ വര്‍ദ്ധിപ്പിച്ച നടപടി അത്യന്തം അപലനീയമാണ്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കെട്ടിട നികുതി നിശ്ചയിക്കാന്‍ നല്‍കിയിരിക്കുന്ന അധികാരം സ്വജനപക്ഷ പ്രീണനത്തിനും, അഴിമതിക്കും, ഉദ്യോഗസ്ഥ തേര്‍വാഴ്ച്ചയ്ക്കും വഴിവയ്ക്കുമെന്നും സംഘടന കുറ്റപ്പെടുത്തി. പ്രളയവും കോവിഡും  തകര്‍ത്ത കേരളത്തിലെ സാധാരണക്കാരന്റെ ജീവിതം വീണ്ടും ദുസ്സഹമാക്കുന്ന തരത്തിലാണ് കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

 ഇതിന് പുറമെ വീടുകളുടെയും കെട്ടിടങ്ങളുടെയും നികുതി വര്‍ഷം തോറും 5 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം  കൊച്ചി പോലുള്ള നഗരങ്ങളില്‍ വീട്ടുവാടക സാധാരണക്കാരന് താങ്ങാനാവാത്ത വിധം വര്‍ദ്ധിക്കാന്‍ ഇടവരും. വ്യാപാര സമൂഹത്തിനും കൊട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനാവത്ത സ്ഥിതിയാകും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഭൂമിയുടെ അടിസ്ഥാന വില വര്‍ദ്ധനവും ഭൂമി രജിസ്‌ട്രേഷന്‍ ഫീസിന്റെ വര്‍ദ്ധനവിനും പുറമെയാണ് കെട്ടിട നികുതി കൊള്ള. ഇതുമൂലം സംസ്ഥാനത്തെ നിര്‍മ്മാണ മേഖല അപ്പാടെ സ്തംഭിക്കും. സാധാരണക്കാര്‍ക്ക് തൊഴില്‍ നഷ്ടവും സാമ്പത്തിക മേഖലയക്ക് തകര്‍ച്ചും സംഭവിക്കും.സംസ്ഥാനം ധന ധൂര്‍ത്ത് അവസാനിപ്പിച്ച്  വ്യവസായ സംരംഭക സൗഹാര്‍ദ നയം സ്വീകരിച്ചില്ലെങ്കില്‍ നികുതിയുടെ മുകളില്‍ നികുതി ഏര്‍പ്പെടുത്തിയാലും ഖജനാവ് നിറയ്ക്കാന്‍ സര്‍ക്കാരിന്  കഴിയില്ല. ഇനിയും നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍  മലയാളികള്‍  സംസ്ഥാനത്തുനിന്നും കൂട്ടപലായനം നടത്തുന്ന കാലം വിദൂരമല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

Top