14-April-2023 -
By. news desk
കൊച്ചി:ഐശ്വരത്തിന്റെയും സമ്പല്‍സൃദ്ധിയുടെയും സ്മരണകള്‍ക്ക് നടുവില്‍ ഇന്ന് വിഷു. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പ്രിയപ്പെട്ടവര്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിച്ചും നാടെങ്ങും വിഷുവിന്റെ ആഘോഷ ലഹരിയാണ്. വിഷു സദ്യയാണ് വിഷുവിന്റെ മറ്റൊരു പ്രത്യേകത.ഓണം പോലെ തന്നെ മലയാളികള്‍ നഞ്ചേടു ചേര്‍ത്തുവെച്ച് നടത്തുന്ന ആഘോഷം കൂടിയാണ് വിഷു.കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വരര്‍ഷത്തെ വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു.കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും സമ്മാനിക്കുന്നത്.ക്ഷേത്രങ്ങളിലു പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.കണ്ണനെ കണികാണാന്‍ ഗുരുവായൂരമ്പലത്തിലും വന്‍ തിരക്കാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നത്.ശബരിമലയും വിഷുക്കണി ദര്‍ശനത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.