18-April-2023 -
By. news desk
കൊച്ചി: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ ആറു ജില്ലകളില്‍ താപ നില ഉയരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി മുന്നറിയിപ്പു നല്കുന്നു.സാധാരണ നിലയേക്കാല് രണ്ടു ഡിഗ്രിമുതല്‍ നാലു ഡിഗ്രിവരെ വരെ താപനില ഉയരുമെന്നാണ് ദുരന്ത നിവരാണ് അതോരിറ്റിയുടെ മുന്നറിയിപ്പു.പാലക്കാട് ജില്ലയില്‍ 40 ഡിഗ്രിവരെ ഇന്ന് താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.കൊല്ലം,തൃശൂര്‍,കോട്ടയം ജില്ലകളില്‍ 38 ഡിഗ്രിവരെയും കോഴിക്കോട്,ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രിവരെയും താപ നില വര്‍ധിക്കും.
താപനില ഉയരുന്നസാഹചര്യത്തില്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോരിറ്റി മുന്നറിയിപ്പു നല്കുന്നു.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണെന്നും ദുരന്തനിവാരണ അതോരിറ്റി മുന്നറിയിപ്പു നല്കുന്നു.