20-April-2023 -
By. news desk
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്. പകല്‍ സമയങ്ങളിലടക്കം ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന.102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം ഉപോയഗിച്ചത്.താപനില അടിക്കടി ഉയരാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം.സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണ് വൈദ്യുതി ഉപയോഗമെന്നും ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നും കെ.എസ്.ഇ.ബി ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു.
വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റുസമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണം. എ സിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണെന്നും കെഎസ്ഇബി അറിയിച്ചു.കൂടിയ വിലയില്‍ പുറത്ത് നിന്നും അധിക നാള്‍ വൈദ്യുതി വാങ്ങി ഉപയോഗിക്കാന്‍ കഴിയില്ലെന്നും കെ.എസ്.ഇ.ബി പറയുന്നു.