29-April-2023 -
By. news desk
തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കി ഇന്ന് തൃശൂര്‍ പൂരം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൂരാവേശത്തിലാണ് തൃശൂരും സമീപ പ്രദേശങ്ങളും പുരല ലഹരിയില്‍ ആറാടാന്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി തൃശൂരിലേക്ക് ജനപ്രവാഹമാണ്.പൂരത്തിനോടനുബന്ധിച്ച് നടന്ന പൂരച്ചമയ പ്രദശനം കാണാനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.പുരം വിളംബരം ചെയ്തുകൊണ്ട് ഇന്നലെ നെയ്തലക്കാവിലമ്മ വടക്കും നാഥന്റെ തെക്കേ ഗോപുര നട തുറന്നുകൊണ്ടു എഴുന്നള്ളിയോതോടെയ നാട് പൂരാവാശത്തിലായി. ഇന്ന് രാവിലെ മുതല്‍ ഘടക പൂരങ്ങളുടെ വരവാണ്.ആദ്യം കണിംഗലം ശാസ്താവിന്റെ പുറപ്പാടാണ്.പിന്നാലെ പനമുക്കം പിളളി ശാസ്താവ്,ചെമ്പൂക്കാവ്,കാരമുക്ക്. ലാലുര്‍,ചൂരക്കാട്ട്കാവ്,അയ്യന്തോള്‍,നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടുക്കും നാഥനിലെത്തും.തുടകര്‍ന്ന് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തില്‍ നിന്നാരംഭിക്കും.11.3- ഓടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും.പന്ത്രണ്ടേകാലോടെ പാറമേക്കാവിന്റെ എഴുന്നള്ളത്ത് നടക്കും.
രണ്ടു മണിക്ക് പൂരത്തിന്റെ പ്രധാന ആകര്‍ഷണണായ ഇലഞ്ഞിത്തറ മേളം നടക്കും. വൈകിട്ട് അഞ്ചോടെ തെക്കോട്ടിറക്കം ആരംഭിക്കും.തുടര്‍ന്ന് ഇരുവിഭാഗങ്ങളുടെയും നേതൃത്വത്തില്‍ കുടമാറ്റം ആരംഭിക്കും.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി വിദേശികളും പൂരം കാണാന്‍ എത്തിയിട്ടുണ്ട്.ഇവര്‍ക്ക് പൂരം കാണാന്‍ പാസ് നല്‍കിയിട്ടുണ്ട്്.200 പേര്‍ക്കാണ് പാസ് അനുവദിച്ചിട്ടുള്ളത്. നൂറിലേറെ പേര്‍ക്ക് പാസ് നല്‍കി കഴിഞ്ഞു. പാസ് ലഭിക്കുന്നവര്‍ക്ക് പവലിയനില്‍ ഇരുന്ന് കുടമാറ്റം ആസ്വദിക്കാം.പൂരം കാണാനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ കേന്ദ്രങ്ങളൊരുക്കി തൃശൂര്‍ സിറ്റി പോലീസിന്റെ പിങ്ക് പോലീസുമുണ്ട്. പൂരം കാണാനെത്തുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനും, പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുമായി സ്വരാജ് റൌണ്ടിനു സമീപങ്ങളിലായാണ് പിങ്ക് സുരക്ഷിത കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
സിറ്റി സെന്റര്‍, സിഎംഎസ് സ്‌കൂള്‍, വടക്കേ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, എ ആര്‍ മേനോന്‍ റോഡിലെ കെസ് ഭവന്‍, ബാനര്‍ജി ക്ലബ്ബ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നായ്കനാല്‍ ബ്രാഞ്ച്, സെന്റ്.തോമസ് സ്‌കൂളിനു സമീപത്തെ സിഎസ്ബി ബാങ്ക് എന്നിവിടങ്ങളിലാണ് പിങ്ക് പോലീസ് സുരക്ഷിത കേന്ദ്രങ്ങള്‍.പൂരം കാണാന്‍ വരുന്ന സ്ത്രീകള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രായമായ സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം ഉപകാരപ്രദമാകുന്ന തരത്തില്‍ സുരക്ഷാ സൗകര്യങ്ങളും, മുലയൂട്ടല്‍ കേന്ദ്രങ്ങളും, പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ടോയ്‌ലറ്റ് സൗകര്യവും ഈ സ്ഥലങ്ങളിലൊരുക്കും.
കൂടാതെ മുഴുവന്‍ സമയവുംവനിതാ പോലീസുദ്യോഗസ്ഥരുടെ സേവനം ഉണ്ടായിരിക്കും. സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ദാഹമകറ്റാനുള്ള ലഘു പാനീയങ്ങളും വിതരണം ചെയ്യുന്നുണ്ട്.പൂരം പോലീസ് ഹെല്‍പ്പ്‌ലൈന്‍: 8086100100, പൂരം കണ്‍ട്രോള്‍ റൂം: 0487 2422003, തൃശൂര്‍ സിറ്റി വനിത പോലീസ് സ്‌റ്റേഷന്‍ : 0487 2420720, പോലീസ് കണ്‍ട്രോള്‍ റൂം : 0487 2424193