7-May-2023 -
By. news desk
കൊച്ചി: സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു . കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 12 ദിവസങ്ങള്‍ക്കകം ഇന്നലെ വൈകിട്ട് 5 മണി വരെ 1,06,528 ആളുകളാണ് യാത്ര ചെയ്തത് . നിലവില്‍ ഹൈ കോര്‍ട്ട് വൈപ്പിന്‍ , വൈറ്റില കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്.നിലവില്‍ നൂറു പേര്‍ക്ക് യാത്രചെയ്യാവുന്ന എട്ടു ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്.കൊച്ചിയിലെ വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗര ഗതാഗത സംവിധാനത്തിന്റെ ഭാഗമാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ.മെട്രോ റെയിലു സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും.
#kochi #kochi water metro # water metro #ernakulam #ernakulam water metro #kakkand #vypin #vytila