17-May-2023 -
By. news desk
കൊച്ചി: കേരളത്തില്‍ വീണ്ടും ചൂടു കുടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് ഒമ്പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് , പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രിസെല്‍ഷ്യസ് വരെയും കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ 36ഡിഗ്രിസെല്‍ഷ്യസ് വരെയും, മലപ്പുറം ജില്ലയില്‍ 35ഡിഗ്രിസെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് ചൂടു ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളില്‍ (മഞ്ഞ അലര്‍ട്ട്) മലയോര പ്രദേശങ്ങള്‍ ഒഴികെ, ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
#summer kerala #maximum temperature warning #yellow alert #ninedistricts