Society Today
Breaking News

കൊച്ചി: 2024 നെ ആഘോഷത്തോടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ  പുത്തന്‍ പ്രതീക്ഷകളുമായി ലോകം വരവേറ്റത്.തിരുവനന്തപുരത്ത് മാനവീയം വീഥയിലും കോവളത്തും,എറണാകുളം ഫോര്‍ട്ട് കൊച്ചിയിലും,കോഴിക്കോട് ബീച്ചിലും വിദേശികളടക്കം വന്‍ ജനാവലിയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തടിച്ചു കൂടിയത്. ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് 2024 ന് സ്വാഗതമരുളിയത്.ഫോര്‍ട്ടുകൊച്ചിയിലും കോഴിക്കോട് ബീച്ചിലു വന്‍ ആഘോഷ പരിപാടികളായിരുന്നു സംഘടിപ്പിച്ചത്.പസഫിക്ക് തീരത്തെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് 2024 ആദ്യം പിറന്നത്.പിന്നാലെ ന്യൂസിലന്റിലും  ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷം പിറന്നു. വമ്പന്‍ വെടിമരുന്ന് പ്രയോഗത്തോടെയാണ് നാലരയോടെ ന്യൂസീലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ആറരയോടെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷമെത്തി. ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തിലേക്ക് കടന്നു.

രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗരഗ്രാമീണ മേഖലകളിലുമെല്ലാം വന്‍ ആഘോഷങ്ങളായിരുന്നു സംഘടിപ്പിച്ചത്. ഫോര്‍ട്ട് കൊച്ചിയിലടക്കം കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരുന്നത്്. ഫോര്‍ട്ട് കൊച്ചിയിലേക്ക് രാവിലെ മുതല്‍ തന്നെ സഞ്ചാരികളുടെ ഒഴുക്കായിരുന്നു.സുരക്ഷ മുന്‍ നിര്‍ത്തി ഫോര്‍ട്ട് കൊച്ചിയിവല്‍ വിവിധ സെഗ്മെന്റുകള്‍ തിരിച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടന്നത്.മലയാറ്റൂരില്‍ 10,023 നക്ഷത്രങ്ങള്‍ തെളിയിച്ചുകൊണ്ടായിരുന്നു പുതുവര്‍ഷത്തെ വരവേറ്റത്.  മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിലായിരുന്നു ആഹ്ലാദത്തിമര്‍പ്പോടെ പുതുവര്‍ഷത്തെ വരവേറ്റത്. ആട്ടവും പാട്ടും പുതുവര്‍ഷ ആഘോഷത്തിനു താളം നല്‍കി. 110 ഏക്കര്‍ വിസ്തൃതിയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ടുചിറയ്ക്കു ചുറ്റും ഒരുക്കിയ വിവിധ വര്‍ണങ്ങളിലുള്ള 10,023 നക്ഷത്രങ്ങള്‍ ആഘോഷങ്ങള്‍ക്കു സാക്ഷിയായി. 

Top