9-June-2024 -
By. news desk
ന്യൂഡല്‍ഹി:രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോഡി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
വിവിധ രാഷ്ട്രത്തലവന്മാര്‍ മുതല്‍ 8000ലേറെ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷി നിര്‍ത്തിയാണ് തുടര്‍ച്ചയായി മുന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോഡി അധികാരമേറ്റത് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലായിരുന്നു ചടങ്ങ്. നരേന്ദ്രമോഡിക്കൊപ്പം അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ജെ പി നദ്ദ, നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെ 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള അഞ്ചു സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ഉള്‍പ്പെടെ 72 അംഗ എന്‍ഡിഎ മന്ത്രിസഭയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി ഇന്നലെ അധികാരമേറ്റത്.
പ്രധാനമന്ത്രിയടക്കം 61 മന്ത്രിമാര്‍ ബിജെപിയില്‍ നിന്നാണ് ബാക്കിയുള്ള 11 പേര്‍ ഘടക കക്ഷികളായ ടിഡിപി,ജെഡിഎസ്,ജെഡിയു,എച്ച്എഎം,എല്‍ജെപി,ശിവസന,ആല്‍ഡി,ആര്‍ടി ഐ,അപ്‌നാദള്‍,എജെഎസ് യു ഉള്‍പ്പെടെയുള്ള സഖ്യകളില്‍ നിന്നുള്ളവരാണ്.കേരളത്തില്‍ നിന്നും സുരേഷ് ഗോപിയും, ജോര്‍ജ്ജ് കുര്യനുമാണ് സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.തൃശൂരില്‍ നിന്നും നേടിയ ചരിത്ര വിജയമാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം സമ്മാനിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. കേരളത്തിലെ ന്യൂന പക്ഷങ്ങളെ ബിജെപിയുമായി കൂടുതല്‍ അടുപ്പിക്കുന്നത് ലക്ഷ്യമിട്ടാണ സീറോ മലബാര്‍ സഭാംഗമായ ജോര്‍ജ്ജ് കുര്യന് മന്ത്രിസ്ഥാനം നല്‍കിയിട്ടുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇ്ത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് അധികാരത്തിലെത്താന്‍ ബിജെപി സഖ്യകക്ഷികളുടെ സഹായം തേടിയത്.