Society Today
Breaking News

കൊച്ചി : 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം  ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകയും ഉല്‍പ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും ലോകത്തിന്  മാതൃകയാണ്.സഹകരണമേഖലയിലെ ഉത്പന്നങ്ങളെയും സേവനങ്ങളെയും വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുക,  മൂല്യവര്‍ധിത ഉത്പന്നനിര്‍മ്മാണത്തിലേക്ക് കൂടുതല്‍ സഹകരണസംഘങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സഹകരണ എക്‌സപോയ്ക്ക് കൊച്ചി വീണ്ടും വേദിയാവുകയാണ്.എക്‌സ്‌പോയുടെ രണ്ടാമത് എഡിഷന്‍ 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും.ദേശീയ തലത്തിലുളള സഹകാരികളുമായി ആശയ സംവാദം,കേരളത്തിലെ സഹകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏകീകൃത ബ്രാന്‍ഡ് വികസിപ്പിക്കുക സഹകരണമേഖലയില്‍ പുതിയ ആശയങ്ങളും പ്രൊഫഷണലിസവും സാങ്കേതിക വിദ്യയും പരിചയപ്പെടുത്തുക,കേരളത്തിലെ സഹകരണമേഖലയിലെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആഗോള വിപണി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം എന്നിവയാണ് സഹകരണ എക്‌സ്‌പോ 2023 ന്റെ ലക്ഷ്യം.

ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 300 എയര്‍കണ്ടീഷന്‍ ചെയ്ത സ്റ്റാളുകള്‍,സഹകരണപ്രസ്ഥാനത്തിന്റെ വികാസ പരിണാമങ്ങള്‍ എന്നിവയും വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്ന വിവിധ ജനകീയ പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പ്രത്യേക പവലിയന്‍,ഇന്‍ഡ്യയിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും സഹകരണമാതൃകകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍,വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍,സഹകരണ മേഖലയിലെ കാലികപ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതു പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന അക്കാഡ മിക് വിദഗ്ധര്‍, പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്,പൊതുജനങ്ങള്‍ക്കായി ദിവസവും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ഫുഡ് കോര്‍ട്ട്,പ്രോഡക്ട് ലോഞ്ചിംഗിനും പുസ്തക പ്രകാശനത്തിനും പ്രത്യേക വേദികള്‍ എന്നിവയാണ് എക്‌സ്‌പോ 2023 പ്രത്യേകതകള്‍.

സഹകരണസംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള അപെക്‌സ് സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, പ്രമുഖ ഹോസ്പിറ്റല്‍ സംഘങ്ങള്‍, ഉത്പാദക സഹകരണ സംഘങ്ങള്‍, ഫംഗ്ഷണല്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങള്‍ എന്നിവയാണ് പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍  എക്‌സ്‌പോയുടെ വിജയകരമായനടത്തിപ്പിനായി  എറണാകുളം ജില്ല സഹകാരികളുടേയും, ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.    സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള രണ്ടാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സഹകരണ വകുപ്പ് 2022 ഏപ്രില്‍ 18 മുതല്‍ 25 വരെയുള്ള 8 ദിവസങ്ങളിലായി എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് വച്ച് വളരെ വിപുലമായ രീതിയില്‍ ആദ്യ സഹകരണ എക്‌സ്‌പോ സംഘടിപ്പിച്ചത്.

സഹകരണ ഉത്പന്നങ്ങള്‍ക്ക് വലിയ തോതില്‍  പ്രിയമേറുന്ന  കാലമാണിത്. ന്യൂഡല്‍ഹിയില്‍ ഇക്കഴിഞ്ഞ 41ാമത് അന്തര്‍ദേശീയ വ്യാപാരമേളയില്‍ കേരളത്തിലെ സഹകരണമേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ പ്രചാരം ലഭിച്ചു. സഹകരണസംഘം രജിസ്ട്രാര്‍  സ്റ്റാളില്‍ മാത്രം 10.50 ലക്ഷം രൂപയുടെ വില്‍പന നടന്നു. ഇതിനുപുറമേ സഹകരണ മേഖലയില്‍ നിന്നും മാര്‍ക്കറ്റ് ഫെഡ്, കയര്‍, കൈത്തറി, മത്സ്യഫെഡ് എന്നിവയുടെ പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരുന്നു. അവയുടെ ഉത്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. ഡല്‍ഹി മേളയോടനുബന്ധിച്ച് നടന്ന ബിസിനസ് മീറ്റിംഗില്‍ ഡല്‍ഹിയിലെ ട്രെഡറന്മാര്‍ കേരളത്തില്‍ നിന്നുള്ള സഹകരണ ഉത്പന്നങ്ങളില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതിനു ശേഷം നടന്ന ചര്‍ച്ചകളിലൂടെ അവര്‍ സഹകരണമേഖലയിലെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറായി.

ഡല്‍ഹി മേളയുടെ തുടര്‍ച്ചയായി അതിന്റെ ഭാഗമായി ഡല്‍ഹിയിലെ വ്യാപാരി വാരപ്പെട്ടി സര്‍വീസ് സഹകരണ സംഘവുമായി ധാരണയായി.ഇപ്പോള്‍ കേരളത്തിലെ സഹകരണമേഖയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. അവയ്ക്ക് മാര്‍ക്കറ്റില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചാല്‍ ഉത്പാദന യൂണിറ്റുകള്‍ കൂടും. അതു വഴി തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടും. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കും.ഇന്ന് വിപണിയുടെ സ്വഭാവം മാറിയിട്ടുണ്ട് ഉപഭോക്താക്കളുടെ അഭിരുചിയിലും തെരഞ്ഞെടുപ്പുകളിലും വലിയ മാറ്റം വന്നു. ബ്രാന്‍ഡിംഗിന് വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ സഹകരണസംഘങ്ങളിലെ ഉല്പന്നങ്ങള്‍ക്ക് ബ്രാന്‍ഡിംഗ് ഉണ്ടാകണം. ബ്രാന്‍ഡ് ഇമേജിലൂടെ സഹകരണ ഉല്‍പന്നങ്ങളെ ജനമനസില്‍ എത്തിക്കണം.അമൂല്‍, മില്‍മ, ഹാന്‍ടെക്‌സ് എന്നിവയൊക്കെ ഇന്ന് സഹകരണമേഖലയിലെ അറിയപ്പെടുന്ന ബ്രാന്‍ഡുകളാണ്. ഗണത്തിലേക്ക് സഹകരണമേഖലയിലെ മൂല്ല്യവര്‍ദ്ധിത ഉ്തപന്നങ്ങളും , മറ്റ് ഉത്പന്നങ്ങളും എത്തണം. അതാണ് സഹകരണവകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Top