Society Today
Breaking News

ഹൈദരാബാദ്:ഐസിസിയുടെ 2020-ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ആഗോള ഉല്‍പ്പാദനത്തിന്റെ 30.93% വിഹിതമുള്ള ലോകത്തിലെ ഏറ്റവും കൂടുല്‍ നാളികേരം ഉല്‍പ്പാദിപ്പിക്കു രാജ്യമാണ് ഇന്ത്യയെന്ന്  കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും സിഡിബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. വിജയലക്ഷ്മി നാദെന്‍ല.നാളികേര വികസന ബോര്‍ഡിന്റെയും ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെയും (ഐസിസി) സംയുക്താഭിമുഖ്യത്തില്‍ നാളികേര ഉല്‍പങ്ങളുടെ വ്യാപാരവും വിപണനവും സംബന്ധിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വിജയലക്ഷ്മി നാദെന്‍ല. ഉല്‍പാദനക്ഷമതയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് (ഹെക്ടറില്‍ 9,346 നാളികേരം). നാളികേര ഉല്‍പാദനത്തില്‍ നിന്ന് ഏകദേശം 30,795.6 കോടി രൂപ രാജ്യത്തിന്റെ ജിഡിപിയിലേക്കും, 7,576.88 കോടി രൂപ കയറ്റുമതി വരുമാനമായും ലഭിക്കുന്നു.

രാജ്യത്തെ നാളികേര മേഖലയുടെ വികസനത്തിനും വിപണി പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ ബോര്‍ഡ് നടപ്പിലാക്കിവരുന്നതായും ഡോ. എന്‍. വിജയലക്ഷ്മി വ്യക്തമാക്കി.മാര്‍ക്കറ്റ് പ്രൊമോഷന്‍, മാര്‍ക്കറ്റ് ഇന്റലിജന്‍സ്, മാര്‍ക്കറ്റ് റിസര്‍ച്ച്, മാര്‍ക്കറ്റ് ഡെവലപ്‌മെന്റ്, കര്‍ഷക കൂ'ായ്മകളുടെ പ്രവര്‍ത്തനം സുഗമമാക്കല്‍, എക്‌സ്‌പോര്‍ട്ട്് പ്രമോഷന്‍ കൗണ്‍സിലിന്റെ (ഇപിസി) ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കല്‍, മറ്റ് നയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. നാളികേര ഉല്‍പങ്ങളുടെ കയറ്റുമതി 2020-21 ല്‍ 2294.81 കോടി രൂപയില്‍ നിന്ന് 2021-22 ല്‍ 3236.83 കോടി രൂപയായി ഉയര്‍ന്നു. 40.09 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.കേര കര്‍ഷകരെ ഏകോപിപ്പിച്ചുകൊണ്ട് ത്രിതല കര്‍ഷക കൂട്ടായ്മകള്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെും ഡോ. എന്‍. വിജയലക്ഷ്മി ചൂണ്ടിക്കാട്ടി. ഐസിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജെല്‍ഫിന സി അലോവ്, തെലങ്കാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ. രഘുനന്ദന്‍ റാവു , മാനേജ് ഡയറക്ടര്‍ ജനറല്‍ ഡോ. പി ചന്ദ്രശേഖര, ജയ്പൂരിലെ സിസിഎസ് എന്‍ഐഎഎം ഡയറക്ടര്‍ ഡോ. രമേഷ് മിത്തല്‍, ഐസിസി നാഷണല്‍ ലെയ്‌സ ഓഫീസറും അഡ്മിനിസ്‌ട്രേറ്ററുമായ ബെര്‍ണി ഫെറര്‍ ക്രൂസ് എന്നിവര്‍ പങ്കെടുത്തു.

നാളികേര ഉല്‍പങ്ങളില്‍ അന്തര്‍ദേശീയ കാഴ്ചപ്പാട്, സുസ്ഥിര നാളികേര സംഭരണത്തിലേക്ക് നീങ്ങുക, നാളികേര ഉല്‍പ്പങ്ങളുടെ ആഗോള വിപണി സാധ്യതകളും വളര്‍ച്ചാ സാധ്യതകളും, നൂതന വ്യവസായ സമ്പ്രദായങ്ങളും പ്രയോഗവും നാളികേര മേഖലയിലെ സാങ്കേതികവിദ്യ എീ വിഷയങ്ങളില്‍ സെഷനുകള്‍ അവതരിപ്പിച്ചു. സമ്മേളനത്തില്‍, ലോകമെമ്പാടുമുള്ള 450ലധികം പ്രതിനിധികള്‍ ഓലൈനായും 26 അന്താരാഷ്ട്ര പ്രതിനിധികള്‍ നേരിട്ടും പങ്കെടുത്തു.നാളികേര വികസന ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ കോക്കനട്ട് ജേണലിന്റെ വജ്രജൂബിലി പതിപ്പ് പുറത്തിറക്കി. വിപണി ഗവേഷണ പ്രവര്‍ത്തനങ്ങളും കര്‍ഷക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനായി നാളികേര വികസന ബോര്‍ഡും കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാനേജ്‌മെന്റും  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗും  തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ഹനുമന്ത ഗൗഡ നന്ദി പറഞ്ഞു.


 

Top