19-March-2023 -
By. news desk
തണ്ണീര്‍മുക്കം:വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടുന്ന പദ്ധതി ജനപങ്കാളിത്വത്തോടെ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തണ്ണീര്‍മുക്കത്ത് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) സംഘടിപ്പിച്ച 'വേമ്പനാട്ട് കായല്‍ ധാരണകളും മിഥ്യാധാരണകളും' ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാന്‍. യോഗത്തില്‍ കുഫോസ് നടത്തിയ വേമ്പനാട്ട് കായല്‍ പഠന റിപ്പോര്‍ട്ട് മന്ത്രി സജി ചെറിയാന്‍ വൈസ് ചാന്‍സലര്‍ ഡോ.റോസലിന്റ്് ജോര്‍ജില്‍ നിന്ന് ഏറ്റുവാങ്ങി.വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷി ഒരു നൂറ്റാണ്ട് കൊണ്ട് നാലില്‍ ഒന്നായി കുറഞ്ഞതിനാല്‍ കായലിന്റെ ജൈവപരമായ ഉത്പാദനക്ഷമത വീണ്ടെടുക്കാന്‍ ആഴം വര്‍ദ്ധിപ്പിക്കണമെന്ന് കുഫോസ് റിപ്പോ!ര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശം അടിയന്തമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്വത്തോടെ കായല്‍ ആഴം കൂട്ടുകയും പ് ളാസ്റ്റിക് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള മാസ്റ്റര്‍ പ് ളാന്‍ ഏപ്രില്‍ 30 ന് അകം സമര്‍പ്പിക്കാന്‍ മന്ത്രി കുഫോസിന് നിര്‍ദ്ദേശം നല്‍കി. ഏറ്റവും സുരക്ഷിതമായി മാലിന്യം നിക്ഷേപിക്കാന്‍ പറ്റിയ ഇടം കായലുകള്‍ ഉള്‍പ്പടെയുള്ള ജലാശയങ്ങള്‍ ആണെന്ന കേരളീയരുടെ മനോഭാവത്തില്‍ മാറ്റം വരണമെങ്കില്‍ വലിയ തോതിലുള്ള ബോധവത്കരണം ആവശ്യമാണെന്നും മന്തി പറഞ്ഞു.കുഫോസ് രജിസ്ട്രാര്‍ ഡോ.ദിനേശ് കൈപ്പിള്ളി, വിജ്ഞാന വ്യാപന വിഭാഗം മേധാലി ഡോ.ഡെയ്‌സി കാപ്പന്‍, വേമ്പനാട്ട് കായല്‍ ആവാസ വ്യവസ്ഥയുടെ പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. വി.എന്‍. സഞ്ജീവന്‍, ജലവിഭവ പഠന കേന്ദ്രം (കോഴിക്കോട്) ഡയറക്ടര്‍ ഡോ.മനോജ് സാമുവല്‍, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ട!ര്‍ എസ്.മഹേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് തണ്ണീ!ര്‍മുക്കം വാര്‍ഡ് പ്രതിനിധി അ!ഡ്വ പി.എസ്.ഷാജി എന്നിവര്‍ പ്രസംഗിച്ചു.യോഗത്തില്‍ വേമ്പനാട്ട് കായല്‍ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ പ്രതിനിധികളുമായി കുഫോസിലെ ശാസ്ത്രജ്ഞര്‍ വേമ്പനാട്ട് കായല്‍ സംരക്ഷണ രേഖ ചര്‍ച്ച ചെയ്തു.