Society Today
Breaking News

കൊച്ചി: ബ്രഹ്മപുരത്തെ തീപ്പിടുത്തം ആവര്‍ത്തിക്കാതിരിക്കുവാന്‍ സുരക്ഷ സംവിധാനം കൂടുതല്‍ ശക്തിപ്പടുത്തുന്നതിനായി വാച്ച്ടവര്‍ സ്ഥാപിക്കും.ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.ബ്രഹ്മപുരത്ത് അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ക്കെത്തിപ്പെടാവുന്ന രിതിയില്‍ റോഡ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുവാനും, പ്രദേശത്ത് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കുവാനും, കൂടുതല്‍ ഫയര്‍ ഹൈഡ്രന്റുകള്‍ ഒരുക്കുവാനും തീരുമാനിച്ചു.ഗേറ്റ് സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കും, ഫയര്‍ വാച്ച്മാന്‍മാരെ നിയമിക്കുവാനും,  കൂടുതല്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുവാനും തീരുമാനമായി. ഇത് സംബന്ധിച്ച രൂപരേഖ അഗ്‌നിശമനസേന തയ്യാറാക്കി ജില്ലാകളക്ടര്‍ക്കും കോര്‍പ്പറേഷനും സമര്‍പ്പിക്കും.

അടുത്തമാസം വീണ്ടും യോഗം ചേര്‍ന്ന് മേല്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പുരോഗതി വിലയിരുത്തും. ബ്രഹ്മപുരത്ത് അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ അഗ്‌നിരക്ഷാ സേനയെ സഹായിച്ച സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് പാരിതോഷികം നല്‍കുവാന്‍ യോഗം തീരുമാനിച്ചു. മാര്‍ച്ച് 13ന് ചേര്‍ന്ന നഗരസഭ കൗണ്‍സിലിന്റെ പ്രത്യേകയോഗവും ഈ തീരുമാനമെടുത്തിരുന്നു.  കുന്നത്ത്‌നാട് എം.എല്‍.എ. പി.വി. ശ്രീനിജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ മേയറെ കൂടാതെ വടവ്‌കോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ്, നഗരസഭ സെക്രട്ടറി ബാബുഅബ്ദുള്‍ ഖാദിര്‍ എം, ഐ.ആര്‍.പി.എസ്.,  അഗ്‌നിശമനാ വിഭാഗം റീജിയണര്‍ ഫയര്‍ ഓഫീസര്‍ സുജിത്ത് എന്നിവര്‍ പങ്കെടുത്തു. എതാനുമം ദിവസങ്ങള്‍ക്കുമുമ്പായ തീപ്പിടുത്തത്തെ തുടര്‍ന്ന് മന്ത്രിമായ പി.രാജീവ്, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് മോണിറ്ററിംഗ് സമിതി രൂപീകരിച്ചത്. 

Top