കൊച്ചി: സാങ്കേതികവിദ്യയിലും ഓട്ടോമേഷനിലും നടത്തിയ തുടര്‍ച്ചയായ നിക്ഷേപത്തിന്റെ ഫലമായി സേവിങ്‌സ് ബിസിനസിലെ കോസ്റ്റ്-ടു-പ്രീമിയം അനുപാതം 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 13.6 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞതായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് അറിയിച്ചു. ഡിജിറ്റല്‍ കെവൈസി, എഐ അധിഷ്ഠിത അണ്ടര്‍റൈറ്റിംഗ്, ചാറ്റ്‌ബോട്ട് സേവനങ്ങള്‍, ബഹുഭാഷാ വോയ്‌സ് അസിസ്റ്റന്റ് എന്നിവ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് കമ്പനി വ്യക്തമാക്കി. ഇതിലൂടെ പോളിസി വേഗത്തില്‍ നല്‍കാനും ക്ലെയിം തീര്‍പ്പാക്കല്‍ കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനാനുഭവം ഉറപ്പാക്കാനും സാധിച്ചതായി ചീഫ് ടെക്നോളജി ഓഫീസര്‍ ഗണേശന്‍ സൗന്ദിരം പറഞ്ഞു

