ഇന്ത്യയിലെ ഏറ്റവും വലിയ മുണ്ടുകളമൊരുക്കി രാംരാജ് കോട്ടണ്‍

കൊച്ചി മരട് ഫോറം മാളില്‍ രാംരാജ് കോട്ടണ്‍ അത്തപ്പൂക്കള മാതൃകയില്‍ ഒരുക്കിയ 1,000 ചതുരശ്ര അടി വിസ്തൃതിയുള്ള മുണ്ടുകളം

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മാതൃകയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’ ഒരുക്കി രാംരാജ് കോട്ടണ്‍. കൊച്ചി മരട് ഫോറം മാളില്‍ 1,000 ചതുരശ്ര അടി വിസ്തൃതിയിലാണ് വിവിധതരം മുണ്ടുകള്‍ ഉപയോഗിച്ച് മുണ്ടുകളം ഒരുക്കിയത്. വിവിധ നിറങ്ങളിലും കരകളിലും നെയ്ത്ത് രീതികളിലുമുള്ള മുണ്ടുകള്‍ കലാപരമായി ക്രമീകരിച്ചാണ് അത്തപ്പൂക്കളത്തിന്റെ രൂപം സൃഷ്ടിച്ചത്.

കേരളത്തിന്റെ തനത് വസ്ത്രപാരമ്പര്യവും ഓണത്തിന്റെ ആഘോഷഭംഗിയും സമന്വയിപ്പിക്കുന്നതാണ് മുണ്ടുകളം. രാംരാജ് കോട്ടണിന്റെ വൈവിധ്യമാര്‍ന്ന ഓണം മുണ്ട് ശേഖരത്തിലെ വിവിധ ഡിസൈനുകളും നിറങ്ങളും കരകളും നെയ്ത്തുകളും ഇതില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക തനിമയും കൈത്തറി മേഖലയിലെ വിദഗ്ധരുടെ വൈദഗ്ധ്യവും അധ്വാനവും പ്രതിഫലിപ്പിക്കുന്നതാണ് മുണ്ടുകളം.

”അത്തപ്പൂക്കളത്തിലെ ഓരോ പൂവും വ്യത്യസ്തമായിരിക്കുന്നതുപോലെ, ഓരോ മുണ്ടിനും അതിന്റേതായ നിറവും കരയും നെയ്ത്ത് ശൈലിയും പ്രത്യേകതകളുമുണ്ട്. കേരളത്തിന്റെ വസ്ത്രപാരമ്പര്യത്തിന്റെ വൈവിധ്യം അവതരിപ്പിക്കുന്നതിനൊപ്പം ഓണത്തിന് മികച്ചതും വൈവിധ്യമാര്‍ന്നതുമായ മുണ്ടുകള്‍ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന്,” രാംരാജ് കോട്ടണ്‍ സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്‍. നാഗരാജന്‍ പറഞ്ഞു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു