കൊച്ചി : രണ്ടായിരം രൂപയ്ക്ക് മുകളില്‍ നടത്തുന്ന യുപിഎ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴസ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (കെ.ടി.ജി.എ) സമരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ആറിന് രാവിലെ 10.30-ന് എറണാകുളം ഗോപാല പ്രഭു റോഡിലെ കെടിജിഎ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനത്തോടെയാണ് സമരം ആരംഭിക്കുക. പ്രകടനത്തിന്റെ ഫ്‌ളാഗ് ഓഫ് സംസ്ഥാന സെക്രട്ടറി കെ.കൃഷ്ണന്‍, ട്രഷറര്‍ എം.എന്‍.ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. പാര്‍ക്ക് അവന്യുവിലെ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന ധര്‍ണ്ണ ടി.ജെ.വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ബീന കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ.ഡി ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി നവാബ് ജാന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഷ്‌റഫ് ഇഞ്ചക്കുടി, ജില്ലാ സെക്രട്ടറി മേഴ്‌സി ജോര്‍ജ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സമീര്‍ മൂപ്പന്‍, സിറ്റി യൂണിറ്റ് സെക്രട്ടറി മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

