കൊച്ചി : പ്രീമിയം ആഡംബര സംവിധാനങ്ങളും ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങളുമായി ജനപ്രിയ ഇലക്ട്രിക് വാഹനമായ എം.ജി വിൻഡ്സറിന്റെ ‘ഇൻഡൽജ് എഡിഷൻ’ (Windsor Indulgence Edition) വിപണിയിലിറക്കി. 17,99,800 രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന വാഹനം ഒറ്റ ചാർജിൽ 332 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
കൊച്ചിയിലെ എം.ജി കോസ്റ്റ്ലൈൻ ഗാരേജിൽ നടന്ന ചടങ്ങിൽ എം.ജി സോണൽ ഹെഡ് കണ്ണൻ ഗോപിനാഥൻ, എ.എസ്.എം സേഷാ സായ്, കോസ്റ്റ്ലൈൻ ഗാരേജ് ജി.എം (സെയിൽസ്) ജയകുമാർ ജി., ജി.എം (സർവീസ്) മനോജ് എന്നിവർ ചേർന്ന് ഇൻഡൽജ് എഡിഷൻ പുറത്തിറക്കി.
38 kWh ബാറ്ററി പാക്കിൽ പ്രവർത്തിക്കുന്ന വാഹനം 100 kW (136 PS) കരുത്തും 200 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ഷാഡോ ഗോൾഡ് ബോഡി കളറും ബ്ലാക്ക് റൂഫും ചേരുന്ന ഡ്യുവൽ ടോൺ എക്സ്റ്റീരിയർ, ബ്ലാക്ക് ഒ.ആർ.വി.എമ്മുകൾ, ആർ18 ബ്ലാക്ക് അലോയ് വീലുകൾ, സി-പില്ലറിലെ ഇൻഡൽജ് ബാഡ്ജിംഗ് എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ.
അർബൻ ടാൻ & ബ്ലാക്ക് അപ്ഹോൾസ്റ്ററിയുള്ള കാബിനിൽ പിൻസീറ്റ് യാത്രാസുഖത്തിനായി ‘പ്രൈവ് സ്ക്രീൻ’, ബ്രാൻഡഡ് പില്ലോകൾ, നെക്ക് കുഷ്യനുകൾ, റിയർ സൺഷെയ്ഡ്, തീം 3ഡി മാറ്റുകൾ, ക്രോം അലങ്കാരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

