കൊച്ചി: ഷവോമി ഇന്ത്യ റെഡ്മി നോട്ട് സീരീസിലെ ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 17 5ജി കൊച്ചിയില്‍ അവതരിപ്പിച്ചു. 8,000 എംഎഎച്ച് സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി, 6.9 ഇഞ്ച് ട്രൂകളര്‍ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 4 മൊബൈല്‍ പ്ലാറ്റ്‌ഫോം, ദീര്‍ഘകാല സോഫ്റ്റ്വെയര്‍ പിന്തുണ എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഓഗസ്റ്റ് 13 മുതല്‍ എംഐ.കോം, ആമസോണ്‍, ഷവോമി റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഫോണ്‍ ലഭ്യമാകും.
8.4 എംഎം കനം മാത്രമുള്ള ഫോണില്‍ 45 വാട്ട് ടര്‍ബോ ചാര്‍ജിംഗും 22.5 വാട്ട് റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിംഗുമുണ്ട്. സാധാരണ ഉപയോഗത്തില്‍ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ്സിങ്ക് റിഫ്രെഷ് റേറ്റ്, 1,800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 100 ശതമാനം ഡിസിഐ പി3 കളര്‍ ഗാമറ്റ് എന്നിവയാണ് അമോലെഡ് ഡിസ്‌പ്ലേയുടെ പ്രത്യേകതകള്‍. ഹൈഡ്രോ ടച്ച് 2.0, 200 ശതമാനം വോളിയം സ്പീക്കറുകള്‍, ടിയുവി റെയ്ന്‍ലാന്‍ഡ് ഐ കെയര്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഫോണിലുണ്ട്.
മെമ്മറി എക്സ്റ്റന്‍ഷന്‍ ഉള്‍പ്പെടെ 16 ജിബി വരെ റാം, 2 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്, ഗ്രാഫൈറ്റ് കൂളിംഗ് സിസ്റ്റം എന്നിവ റെഡ്മി നോട്ട് 17 5ജിയില്‍ ലഭ്യമാണ്. 50 എംപി എഐ ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എംപി എഐ ഫ്രണ്ട് ക്യാമറയുമാണ് ക്യാമറ സജ്ജീകരണം. നൈറ്റ് മോഡ്, എഐ എച്ച്ഡിആര്‍, ഡൈനാമിക് ഷോട്ട്‌സ്, എഐ എഡിറ്റര്‍, 2ഃ ഇന്‍-സെന്‍സര്‍ സൂം തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് 3-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ശ സംരക്ഷണവും ഐപി65 റേറ്റിംഗും ഫോണിലുണ്ട്. ഡാര്‍ക്ക് നൈറ്റ്, ആര്‍ട്ടിക് ബ്ലൂ, സ്റ്റാര്‍ലൈറ്റ് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
6 ജിബി + 128 ജിബി വേരിയന്റിന് 27,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 30,999 രൂപയുമാണ് പരമാവധി ചില്ലറവില. ഓഫറുകള്‍ ഉള്‍പ്പെടെ യഥാക്രമം 24,999 രൂപയും 27,999 രൂപയും മുതല്‍ ഫോണ്‍ ലഭിക്കും. തെരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിക്കുന്നവര്‍ക്ക് 3,000 രൂപയുടെ തല്‍ക്ഷണ ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും. ജിയോ ട്രൂ 5ജി ഉപഭോക്താക്കള്‍ക്ക് 5 ടിബി ജിയോഎഐ ക്ലൗഡ് സ്റ്റോറേജ്, മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം ലൈറ്റ്, ആറ് മാസത്തെ ഗൂഗിള്‍ വണ്‍ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും കമ്പനി നല്‍കുന്നു.

