കേരളത്തിലെ ശേഷിക്കുന്ന ജില്ലകളില്‍ 12 യു.ഐ.ഡി.എ.ഐ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാന്‍ ബംഗളൂരുവിലെ യു.ഐ.ഡി.എ.ഐ റീജിയണല്‍ ഓഫീസ് പദ്ധതിയിടുന്നുണ്ട്.
യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ ആധാര്‍ സേവാ കേന്ദ്രം തൃശ്ശൂരിലെ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐഎഎസ് ആധാര്‍ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശൂരിലെ ആധാര്‍ സേവാ കേന്ദ്രം, പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്ത ആധാര്‍ അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 8 പ്രവര്‍ത്തന കിറ്റുകളോടെ സജ്ജീകരിച്ചിരിക്കുന്ന ഒരു മോഡല്‍ബി കേന്ദ്രമാണ്. പുതിയ ആധാര്‍ എന്റോള്‍മെന്റ്, ഡെമോഗ്രാഫിക്ബയോമെട്രിക് പുതുക്കലുകള്‍, പിശക് തിരുത്തല്‍, പരാതി പരിഹാര സേവനങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ ഈ ആധാര്‍ സേവാ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. പൊതുഅവധി ഒഴികെയുള്ള എല്ലാ ദിവസവും ഈ ആധാര്‍ സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നതാണ്. അതുവഴി, പൊതുജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയും അവരുടെ സൗകര്യവും മികച്ച സേവനാനുഭവവും ഉറപ്പാക്കുകയും ചെയ്യുന്നു. വരും മാസങ്ങളില്‍, കേരളത്തിലെ ശേഷിക്കുന്ന ജില്ലകളില്‍ 12 യു.ഐ.ഡി.എ.ഐ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാന്‍ ബംഗളൂരുവിലെ യു.ഐ.ഡി.എ.ഐ റീജിയണല്‍ ഓഫീസ് പദ്ധതിയിടുന്നുണ്ട്. 2026 സെപ്റ്റംബറോടെ കേരളത്തിലെ മൊത്തം ആധാര്‍ സേവാ കേന്ദ്രങ്ങളുടെ എണ്ണം 14 ആയി ഉയര്‍ത്തും.ആധാര്‍ സേവാ കേന്ദ്രങ്ങള്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്നത് യുഐഡിഎഐ ആണ്.

