കൊച്ചി (08.06.2026) എംജി സര്‍വ്വകലാശാലയുടെ ഈ വര്‍ഷത്തെ യു.ജി പരീക്ഷകളില്‍ 11 റാങ്കുകള്‍ തൃക്കാക്കര കെ.എം.എം.കോളേജ് കരസ്ഥമാക്കി.ബി.എസ്.സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങില്‍ ഒന്നും രണ്ടും റാങ്കുകള്‍ ഉള്‍പ്പെടെ 9 റാങ്കുകളും, ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസിങ്നിംഗ്, ബി.എസ്.സി സൈബര്‍ ഫോറെന്‍സിക് എന്നീ വിഷയങ്ങളില്‍ ഓരോ റാങ്കുവീതവുമാണ് കോളേജിന് ലഭിച്ചത്.
ബിഎസ്സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനില്‍ കോളജിലെ ഹംന അന്‍വറിനാണ് ഒന്നാം റാങ്ക്,വിദ്യ വര്‍ക്കി രണ്ടാം റാങ്കും എന്‍.എസ്.വര്‍ണ്ണ മൂന്നാം റാങ്കും, ബി.ഹൃദിക നാലാം റാങ്കും,എച്ച്. തസ്നി അഞ്ചാം റാങ്കും,അശ്വിന് ശശികുമാര്‍ ആറാം റാങ്കും,ഹസ്ന അന്‍വര്‍ ഏഴാം റാങ്കും, ടി.എം.ആദിത്യ ഒമ്പതാം റാങ്കും, പി.എസ്. നവീന പത്താം റാങ്കും നേടി. ബി.എ ആനിമേഷന്‍ പി.എം.ഫെബിന് അഞ്ചാം റാങ്കും, ബിഎസ്,സി സൈബര്‍ ഫോറന്‍സിക്ക്-ല്‍ ടി.ആര്.മെഹറിന് ഒമ്പതാം റാങ്കും നേടി
എം.ജി യൂണിവേഴ്സിറ്റി യു.ജി പരീക്ഷകളില്‍ ബിഎസ് സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈന്‍ കോഴ്സില്‍ റാങ്ക് ജേതാക്കളായ തൃക്കാക്കര കെ.എം.എം കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ കുട്ടികള്‍.










