കൊച്ചി: ഗ്ലോബല്‍ ട്വിന്‍സ് ആന്‍ഡ് മള്‍ട്ടിപ്പിള്‍ ബര്‍ത്ത് ഓര്‍ഗനൈസേഷന്റെ ഈ വര്‍ഷത്തെ കൂട്ടായ്മയ്ക്ക് ശ്രീലങ്ക ട്വിന്‍സ് ഓര്ഗനൈസേഷന് ആധിഥേയത്വം വഹിക്കുമെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീലങ്കന്‍ ട്വിന്‍സ് അസ്സോസിയേഷന് സ്ഥാപകയും ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ഡയറക്ടറുമായ ഉപുലി ഗമഗെ, ഇവന്റ് ചീഫ് ഓര്‍ഗനൈസര്‍ മേജര്‍ മഹിന്ദ ഹേട്ടിയാരാച്ചി എന്നിവര്‍ അറിയിച്ചു. 50-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഗ്ലോബല്‍ ട്വിന്‍സ് ഫെസ്റ്റ് ഒക്ടോബര്‍ 24, മുതല്‍ 28 വരെ കൊളംബോയില്‍ നടക്കും. ഇരട്ടകളായോ അതില്‍ കൂടുതലായോ ജനിച്ചവരുടെ അഗോള കൂട്ടയ്മയാണ് ഗ്ലാബല്‍ ട്വിന്‍സ് ആന്‍ഡ് മള്‍ട്ടി ബര്‍ത്ത് ഓര്ഗനൈസേഷന്.
ഏഷ്യയില്‍ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ അന്താരാഷ്ട്ര ഇരട്ട സംഗമങ്ങളില്‍ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫെസ്റ്റിവലില്‍ ലോകമെമ്പാടുമുള്ള ഇരട്ടകള്‍ക്കും ബഹുജന്മ കുടുംബങ്ങള്‍ക്കും അവരുടെ അനുഭവങ്ങള്‍ പങ്കിടാനും, വ്യക്തിത്വങ്ങള്‍ ആഘോഷിക്കാനും, സൗഹൃദം, സാംസ്കാരിക സമുന്നയം,അന്താരാഷ്ട്ര സഹകരണവും സൗഹൃദങ്ങളും വളര്‍ത്താനുള്ള വേദികൂടിയാണിതെന്ന് സംഘാടര്‍ പറഞ്ഞു.
സംഗമത്തിന്റെ ഗ്ലോബല്‍ അംബാസഡറായി മലയാളിയും ഡബ്ല്യു.ബി.സി. മിഡില്‍വെയ്റ്റ് ചാമ്പ്യനും, കെയര്‍ അംബാസിഡറുമായ കെ.എസ്.വിനോദിനെ നിയമിച്ചു. നാഷണല്‍ കോര്‍ഡിനേറ്ററായി അഡ്വ.കെ.എസ് സാബുവിനെയും നിയമിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഇരട്ടകളായ ജോണി ജോബി, പോള്‍ ജോബി, കെ.എസ്.വിനോദ്, അഡ്വ.കെ.വി.സാബു എന്നിവരും പങ്കെടുത്തു.

