ഷോപ്പ്‌സി സീസണ്‍ എന്‍ഡ് സെയില്‍ തുടങ്ങി

മെയ് 30ന് തുടങ്ങിയ പ്രത്യേക ഇളവുകളോടെയുള്ള വില്‍പന ജൂണ്‍ എട്ട് വരെ നീളും.  99 രൂപ പ്രാരംഭ വിലയില്‍ പോക്കറ്റ് കാലിയാകാതെ തന്നെ ഇഷ്ട സാധനങ്ങള്‍ സ്വന്തമാക്കാം.
കൊച്ചി:  ഹൈപ്പര്‍വാല്യൂ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പ്‌സി ബൈ ഫ് ളിപ്കാര്‍ട്ടിന്റെ സീസണ്‍ എന്‍ഡ് സെയില്‍ തുടങ്ങി. മെയ് 30ന് തുടങ്ങിയ പ്രത്യേക ഇളവുകളോടെയുള്ള വില്‍പന ജൂണ്‍ എട്ട് വരെ നീളും.  99 രൂപ പ്രാരംഭ വിലയില്‍ പോക്കറ്റ് കാലിയാകാതെ തന്നെ ഇഷ്ട സാധനങ്ങള്‍ സ്വന്തമാക്കാം. ദൈനംദിന അവശ്യവസ്തുക്കള്‍ നല്‍കുന്ന അണ്ടര്‍ 199 ബസാര്‍, മൂല്യമുള്ള ഫാഷന്‍ സെറ്റുകള്‍ക്കും ഗുണനിലവാരമുള്ള പാദരക്ഷകള്‍ക്കും 299 രൂപ സൂപ്പര്‍ സേവേഴ്‌സ്, മനോഹരമായ സാരികള്‍, പുരുഷന്മാര്‍ക്കുള്ള ഫോര്‍മല്‍ കോമ്പോകള്‍ എന്നിവക്കായി 499 രൂപയുടെ പ്രീമിയം പിക്കുകള്‍ എന്നിവയാണ് സീസണ്‍ എന്‍ഡ് സെയിലിന്റെ സവിശേഷത. നിലവിലുള്ള ഡീലുകള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ഉത്പന്നങ്ങളില്‍ 50% വരെ കിഴിവ് നല്‍കുന്ന ഡെയിലി ക്ലിയറന്‍സ് സെയിലും ഇതൊടൊപ്പം നടക്കും.

ദിവസേനയുള്ള ക്ലിയറന്‍സ് വില്‍പനക്ക് പുറമേ 199 രൂപ മുതല്‍ ആരംഭിക്കുന്ന ട്രെന്‍ഡിങ് നൗ വിഭാഗവും, 99 രൂപക്ക് മണ്‍സൂണ്‍ കൂള്‍ സ്‌റ്റൈല്‍സ് വിഭാഗത്തില്‍ തുണിത്തരങ്ങള്‍, റെയിന്‍കോട്ടുകള്‍, ഷോര്‍ട്ട്‌സ്, ചെരിപ്പുകള്‍ എന്നിവയും ഷോപ്പ്‌സി വാഗ്ദാനം ചെയ്യുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് വിദ്യാര്‍ഥികള്‍ക്കും 149 രൂപ മുതല്‍ ആരംഭിക്കുന്ന ലോഞ്ച് വെയര്‍, റിലാക്‌സ്ഡ് ഫിറ്റ് ടീഷര്‍ട്ടുകള്‍ ബോട്ടംസ് എന്നിവവര്‍ക്ക് ഫ്രം ഹോം കംഫര്‍ട്ട് സ്‌റ്റൈല്‍ വഴി പ്രയോജനപ്പെടുത്താം.79 രൂപ വിലയില്‍ തുടങ്ങുന്ന ട്രെന്‍ഡി കാഷ്വല്‍ വസ്ത്രങ്ങളാണ് പുരുഷന്‍മാര്‍ക്കുള്ളത്. കുട്ടികളുടെ കോംബോ സെറ്റ് ടീഷര്‍ട്ടുകളും ഷോര്‍ട്ട്‌സും 99 രൂപയില്‍ ലഭ്യമാവും. സ്ത്രീകള്‍ക്ക് 90 രൂപയില്‍ ലിപ്സ്റ്റിക്കുകളും 129 രൂപ വിലയില്‍ സമ്മര്‍ വസ്ത്രങ്ങളുമുണ്ട്. 75 രൂപ പ്രാരംഭ വിലയില്‍ ഹോം ഫര്‍ണിഷിങ് ആന്‍ഡ് കിച്ചണ്‍ ഉത്പന്നങ്ങളും വാങ്ങാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു