കേരളം സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസ:  ഹൈബി ഈഡന്‍ എം.പി 

വലിയ സാധ്യതകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാനത്ത് ഉള്ളത്. 1.96 ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് സം സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു.
കൊച്ചി: കേരളം സ്റ്റാര്‍ട്ടപ്പുകളൂടെ പറുദീസയാണെന്ന് ഹൈബി ഈഡന്‍ എം.പി. ടൈ കേരള ആലുവ എസ്സിഎംഎസ് കാമ്പസില്‍ സംഘടിപ്പിച്ച ടൈ യൂണിവേഴ്‌സിറ്റി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, വലിയ സാധ്യതകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാനത്ത് ഉള്ളത്. 1.96 ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് സം സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഒട്ടേറെ ചെറുപ്പക്കാരാണ് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തലുള്ള ഐഡിയകള്‍ രൂപപ്പെടുത്തി രംഗത്ത് വരുന്നത്. സമുദ്രോല്‍പ്പന്നങ്ങള്‍ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതില്‍ വരെ നമ്മുടെ യുവാക്കള്‍ വലിയ മൂന്നേറ്റം നടത്തിവരുന്നു. സംരംഭകര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നതിലൂടെ ടൈ യൂണിവേഴ്‌സിറ്റിക്ക് നമ്മുടെ യുവജനതയില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് അധ്യക്ഷത വഹിച്ചു. സന്തോഷമുള്ള മനസിനെ വി ജയിക്കാനാകൂ.

സാരംഭങ്ങള്‍ വിജയിക്കുന്നതിന് സാരംഭകന്റെ ആത്മ വിശ്വാസം വലിയ പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടൈ യൂണിവേഴ്‌സിറ്റി ചെയര്‍ വിനോദി നി സുകുമാരന്‍, ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് ക്യഷ്ണ ഗോവിന്ദ്, അജിത് മൂപ്പന്‍, രാജേഷ് നായര്‍, ദിപു സേവ്യര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു കോളജ് വിദ്യാര്‍ തഥികളില്‍ ഉരുത്തിരിയുന്ന ആശയങ്ങളെ എങ്ങനെ ബിസിനസ് രംഗത്തു പ്രയോജനപ്പെടുത്താമെന്നതാണ് സെമിനാര്‍ ലക്ഷ്യം വെക്കുന്നത്.ആഗോളതലത്തില്‍ നടക്കുന്ന ടൈ യൂണിവേഴ്‌സിറ്റി പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് വേേു:െ//ശേലൗ.ുശരേവറമ്യ.ുൃീ/ല്‌ലിെേ/1017 എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജൂണ്‍ 30 വരെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആഗോളമത്സരത്തില്‍ 25000 ഡോളറാണ് സമ്മാനത്തുക. കേരള ചാപ്റ്ററില്‍ ഏറ്റവും മികച്ച അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടര ലക്ഷം രൂപ സീഡ് ഫണ്ടായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025888077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു