മെഡിക്കല്‍ ട്രസ്റ്റില്‍ ‘റേഡിയല്‍ ലോഞ്ച് ‘ തുറന്നു

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സൗത്ത് ബ്ലോക്കില്‍ ആധുനിക രീതിയില്‍ തയ്യാറാക്കിയ റേഡിയല്‍ ലോഞ്ചിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍ നിര്‍വഹിച്ചപ്പോള്‍. ഡോ. വിഷ്ണു പ്രസാദ്, ഡോ. മനു ആര്‍.വര്‍മ്മ, ഡോ. സജി വി. കുരുട്ടുകുളം, ഡോ. കെ.എസ് ഗോപകുമാര്‍, ഡോ. പി.വി ലൂയിസ്, ഡോ. അരുണ്‍കുമാര്‍ ഗോപാലകൃഷ്ണപിള്ള, ഡോ. മുഹമ്മദ് ഇക്ബാല്‍, ഡോ.രാജശേഖര്‍ വര്‍മ്മ, ഡോ. പി.വി തോമസ്,  പി.വി സേവ്യര്‍, സുഭാഷ് സ്‌കറിയ, ആഗ്നസ് സാം, ഡോ.മരിയ വര്‍ഗ്ഗീസ് സമീപം
ഹൃദയസ്തംഭനം മൂലം യുവാക്കളുടെ മരണം വര്‍ധിക്കുന്നതില്‍ ഗൗരവമായ ഗവേഷണം വേണം: നിയമസഭാ സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍
കൊച്ചി:  ഹൃദയ സ്തംഭനം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണം അനുദിനം  ക്രമാതീതമായി വര്‍ധിക്കുന്നത്  സംബന്ധിച്ച് ആരോഗ്യമേഖല ഗൗരവമായ ഗവേഷണം നടത്തണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍ പറഞ്ഞു.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആധുനിക രീതിയില്‍ തയ്യാറാക്കിയ റേഡിയല്‍ ലോഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പെട്ടന്നു കുഴഞ്ഞു വീണ് മരിക്കുന്നത്. കോവിഡിനു ശേഷമാണ്  യുവാക്കള്‍ക്കിടയില്‍ ഇത്തരത്തിലുള്ള മരണത്തിന്റെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. കൊവിഡിന്റെ അനന്തരഫലാണോ അതോ മറ്റു വല്ല കാരണമാണോയെന്നത് സംബന്ധിച്ച് ആഴത്തിലുള്ളതും ഗൗരവവുമായ പഠനം ആവശ്യമാണ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അതിന് മുന്‍ കൈ എടുക്കണമെന്നും സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍ പറഞ്ഞു.

സര്‍ക്കാരും സ്വകാര്യമേഖലയും ചേര്‍ന്നതാണ് കേരളത്തിന്റെ ആരോഗ്യമേഖല. അതുകൊണ്ടു തന്നെ ഇത്തരം ഗവേഷണത്തിന് സ്വകാര്യ മേഖലയുടെ പങ്ക് നിര്‍ണ്ണായകമാണെന്നും സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. ‘റേഡിയല്‍ ലോഞ്ച് ‘ ഉദ്ഘാടനത്തോടനുബന്ധിച്ച് വരുന്ന മൂന്നു മാസം ഡേ കെയര്‍ ആന്‍ജിയോഗ്രാം സേവനം കേവലം പതിനായിരം രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് പറഞ്ഞു. ഹോസ്പിറ്റില്‍ ഡയറക്ടര്‍മാരായ ഡോ.പി. വി തോമസ്, പി.വി സേവ്യര്‍ സംസാരിച്ചു. ഡോ. രാജശേഖര്‍ വര്‍മ്മ, ഡോ. സജി വി.കുരുട്ടുകുളം, ഡോ. മനു ആര്‍ വര്‍മ്മ, ഡോ.കെ.എസ് ഗോപകുമാര്‍, ഡോ.അരുണ്‍കുമാര്‍ ഗോപാലകൃഷ്ണപിള്ള, ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സൗത്ത് ബ്ലോക്കിലാണ് റേഡിയല്‍ ലോഞ്ച് ഒരുക്കിയിരിക്കുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു