പാല : തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായ സതേണ്‍ തങ്ങളുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ എണ്ണം നൂറാക്കി ഉയര്‍ത്തി. പാല ചെത്തിമറ്റത്ത് ആരംഭിച്ച നൂറാമത് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം എം.ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.മനോജ് അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ വിഷന്‍, മിഷന്‍ അദ്ദേഹം അവതരിപ്പിച്ചു. പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങില്‍ മനോജ് പി. തോമസിനെ ആദരിച്ചു.സതേണ്‍ എം.സി.എസ് വൈസ് പ്രസിഡന്റ് ഷൈജു ജോണ്‍,റീജിയണല്‍ മാനേജര്‍ അമ്പിളി ഗ്രേസ് ജോണ്‍, ബ്രാഞ്ച് മാനേജര്‍ കെ.എം.അഖില്‍കുമാര്‍ കെ.വി.വി.ഇ.എസ് പാലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി വി.സി. ജോസഫ്, അഡ്വ. രാജേഷ് പല്ലാട്ട്, ഡോ. ജോസ് കൊക്കാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ റൂബി ആന്റോ പടിഞ്ഞാറേക്കര, വിപിന്‍ ആര്‍. നായര്‍, ദീപ്തി തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

