ലാളിത്യം, ഇന്റലിജന്‍സ്, വ്യക്തിഗത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില് നല്കുന്ന ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ അസറ്റ് മാനേജ്മെന്റിന്റെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഓഫീസര്‍ ഹേമന്ത് കുമാര്‍ പറഞ്ഞു.
കൊച്ചി: ടാറ്റ അസറ്റ് മാനേജ്മെന്റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. ലാളിത്യം, ഇന്റലിജന്‍സ്, വ്യക്തിഗത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില് നല്കുന്ന ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ അസറ്റ് മാനേജ്മെന്റിന്റെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഓഫീസര്‍ ഹേമന്ത് കുമാര്‍ പറഞ്ഞു.ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള ഫിനാന്‍ഷ്യല്‍ റോഡ്മാപ്പ്, മ്യൂച്വല്‍ ഫണ്ടുകള്‍, ഇക്വിറ്റി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഒരിടത്ത് കാണുന്നതിനുള്ള പോര്‍ട്ട്ഫോളിയോ 360, നേരത്തെയുള്ള വിരമിക്കല്‍ ആസൂത്രണത്തിനുള്ള ഫയര്‍ കാല്‍ക്കുലേറ്റര്‍, നിക്ഷേപ തിരഞ്ഞെടുപ്പുകള്‍ സൂക്ഷിക്കുന്നതിനുള്ള സ്മാര്‍ട്ട് കാര്‍ട്ട്, ലളിതവും സുരക്ഷിതവുമായ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയ തുടങ്ങി നിരവധി സവിശേഷതകള്‍ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, നിക്ഷേപകരെ എല്ലാ ഘട്ടങ്ങളിലും സഹായിക്കുന്നതിനായി പഠന മൊഡ്യൂളുകളും ചാറ്റ്ബോട്ട് പിന്തുണയും ഉള്‍പ്പെടുത്തിയിരിക്കുന്നു.നിക്ഷേപ പ്രക്രിയയെ കൂടുതല്‍ ലളിതവും സ്മാര്‍ട്ടും എല്ലാവര്ക്കും പ്രാപ്യവുമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ആപ്പ്. സാമ്പത്തിക ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞു പഠിക്കാനും നിക്ഷേപം നടത്താനും നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ ഈ ആപ്പിലൂടെ ലഭ്യമാകും.തങ്ങളുടെ എല്ലാ സാമ്പത്തിക ആസ്തികളിലും നിയന്ത്രണവും വ്യക്തതയും നല്കുന്ന ഒരു മികച്ച പ്ലാറ്റ്ഫോം ഇന്നത്തെ നിക്ഷേപകര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഹേമന്ത് കുമാര്‍ പറഞ്ഞു. തടസ്സമില്ലാത്ത ട്രാക്കിംഗ്, ഏകീകൃത പോര്‍ട്ട്ഫോളിയോ വീക്ഷണം, വ്യക്തിഗതമാക്കിയ അനുഭവം എന്നിവ ഒരുമിച്ച് നല്‍കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാന്‍ ഈ ആപ്പ് സഹായിക്കുമന്നും അദ്ദേഹം പറഞ്ഞു.ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേയില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.