സ്നേഹം, ശാസന തുടങ്ങി അനുദിന ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് പപ്പാ ഹേനാ ഡിജിറ്റല്‍ പ്ലാറ്റഫോമിന്റെ ഭാഗമായുള്ള ഈ ഡിജിറ്റല്‍ ക്യാംപയിന്
കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പിതൃദിനത്തോട് അനുബന്ധിച്ച് ‘പപ്പാ ഭൂല്തേ നഹി’ ഡിജിറ്റല്‍ വീഡിയോ ക്യാംപയിന് പുറത്തിറക്കി. സ്നേഹം, ശാസന തുടങ്ങി അനുദിന ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് പപ്പാ ഹേനാ ഡിജിറ്റല്‍ പ്ലാറ്റഫോമിന്റെ ഭാഗമായുള്ള ഈ ഡിജിറ്റല്‍ ക്യാംപയിന്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്കിയ വാഗ്ദാനങ്ങളെ മറക്കാത്ത പിതാക്കള്‍ക്കുള്ള ആദരവാണിതെന്ന് എസ്ബി ഐ അധികൃതര്‍ അറിയിച്ചു.

