ഭാരത് കണക്റ്റ് : പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ച്  എന്‍ബിബിഎല്‍

എന്‍ബിബിഎലിന്റെ ബില്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഭാരത് കണക്റ്റിനെക്കുറിച്ച് ഉപഭോക്താക്കളിലും ബില്ലര്‍മാരിലും വിശ്വാസം വളര്‍ത്തുന്നതിനും അവബോധം വര്‍ധിപ്പിക്കുന്നതിനുമായാണ് ക്യംപയിന്‍ അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചി: നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ  (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡ് (എന്‍ബിബിഎല്‍) പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ചു. എന്‍ബിബിഎലിന്റെ ബില്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഭാരത് കണക്റ്റിനെക്കുറിച്ച് ഉപഭോക്താക്കളിലും ബില്ലര്‍മാരിലും വിശ്വാസം വളര്‍ത്തുന്നതിനും അവബോധം വര്‍ധിപ്പിക്കുന്നതിനുമായാണ് ക്യംപയിന്‍ അവതരിപ്പിച്ചിരിക്കുന്നത്.യൂട്ടിലിറ്റി ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ലോണ്‍ ഇഎംഐ തുടങ്ങി എല്ലാതരത്തിലുമുള്ള പേയ്‌മെന്റുകള്‍ തടസമില്ലാതെ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഭാരത് കണക്റ്റ് പ്രവര്‍ത്തിക്കുന്നത്.

പുനീത് ഇസ്സാര്‍, ശ്രേയ ധന്വന്തരി, ഷരീബ് ഹാഷ്മി, ചന്ദന്‍ റോയ്, ഗോപാല്‍ ദത്ത് തുടങ്ങിയ പ്രശസ്ത താരങ്ങളെ അണിനിരത്തുന്ന ക്യാമ്പയിന്‍ 11 ഭാഷകളിലായി ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, പ്രിന്റ്, റേഡിയോ, ഔട്ട്ഓഫ്‌ഹോം മീഡിയ വഴി ഉപഭോക്താക്കളിലേക്കെത്തും.എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ബില്‍ പേയ്‌മെന്റുകള്‍ക്കായുള്ള ഏറ്റവും വിശ്വസനീയമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറായാണ് ഭാരത് കണക്റ്റ് നിലകൊള്ളുന്നതെന്ന് എന്‍ബിബിഎല്‍ എംഡിയും സിഇഒയുമായ നൂപൂര്‍ ചതുര്‍വേദി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും അവരുടെ അവശ്യ പേയ്‌മെന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ എളുപ്പവും സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാനാണ് ഈ ക്യാംപയിനിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതുവഴി ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി പ്രാപ്തമാക്കുന്നതില്‍ ഭാരത് കണക്റ്റിന്റെ പങ്ക് തങ്ങള്‍ വീണ്ടും ഉറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു