ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നു 

ജനറാലിയ്ക്ക് 74 ശതമാനം ഓഹരിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരിയുമായി ഓഹരി ഉടമസ്ഥതാ ഘടന മാറ്റമില്ലാതെ തുടരുമെന്ന് ജനറാലി അറിയിച്ചു.
കൊച്ചി; പ്രമുഖ ഇന്‍ഷൂറന്‍സ്അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ജനറാലിയ്ക്ക് 74 ശതമാനം ഓഹരിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരിയുമായി ഓഹരി ഉടമസ്ഥതാ ഘടന മാറ്റമില്ലാതെ തുടരുമെന്ന് ജനറാലി അറിയിച്ചു.461 ബില്യണ്‍ രൂപ വിപണി മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തം ജനറാലിയുടെ വിപണി സാന്നിദ്ധ്യത്തേയും ബ്രാന്‍ഡ് നിലയേയും ശാക്തീകരിക്കുകയും ലൈഫിലേയും പി&സിയിലേയും വിതരണശേഷിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ജനറാലി വ്യക്തമാക്കി.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള സഹകരണം തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന വിശ്വാസമുണ്ടെന്ന് ജനറാലി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഡെപ്യൂട്ടി സിഇഒ ജെയ്മി അന്‍ഷുസ്‌റ്റെഗി പറഞ്ഞു. ജനറാലിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളോടുള്ള വിശ്വാസം രേഖപ്പെടുത്തലാണ് പുതിയ പങ്കാളിത്തമെന്ന് ജനറാലി ഗ്രൂപ്പ് ഏഷ്യ റീജ്യണല്‍ ഓഫീസര്‍ റോബ് ലിയോനാര്‍ഡി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു