ലുലുവില്‍ 50 ശതമാനം വിലക്കുറവുമായി ഫ് ളാറ്റ് 50 സെയില്‍  ജൂലൈ 3ന് തുടങ്ങും

നാല് ദിവസങ്ങളിലായിട്ടാണ് ഫ് ളാറ്റ് ഫിഫ്റ്റി സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകള്‍ അണിനിരക്കുന്ന ലുലു ഓണ്‍ സെയിലും നടക്കുക.  ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ നിന്ന് ഫ് ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ 50 ശതമാനം വിലക്കിഴിവില്‍ ഷോപ്പിങ്ങ് നടത്താന്‍ സാധിക്കും.
കൊച്ചി:  50 ശതമാനം കിഴിവുമായി ലുലു ഫ് ളാറ്റ് 50 സെയിലിന് ജൂലൈ 3ന് തുടക്കമാകും. നാല് ദിവസങ്ങളിലായിട്ടാണ് ഫ് ളാറ്റ് ഫിഫ്റ്റി സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകള്‍ അണിനിരക്കുന്ന ലുലു ഓണ്‍ സെയിലും നടക്കുക.  ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ നിന്ന് ഫ് ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ 50 ശതമാനം വിലക്കിഴിവില്‍ ഷോപ്പിങ്ങ് നടത്താന്‍ സാധിക്കും.  ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തിവരുന്ന എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവിവ് വില്‍പ്പനയും ഇതോടൊപ്പം തുടരുകാണ്.  ലുലു ഓണ്‍ സെയിലിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ  ശ്രുതി രാമചന്ദ്രനും മാധവ് സുരേഷ് ഗോപിയും ചേര്‍ന്ന് നിര്‍വഹിച്ചു.  കഴിഞ്ഞ ദിവസം ആരംഭിച്ച  എന്‍ഡ്  ഓഫ്‌സീ സണ്‍ സെയില്‍ ജൂലൈ 20 വരെ തുടരും.  അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ഓഫര്‍ വില്‍പ്പനയുടെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ് ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ് ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ് ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാന്‍ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്‌റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.
ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ജുവലറി, സെപ്ക്‌സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകി  ഫ് ളാറ്റ് 50 തുടരുന്ന ജൂലൈ 3 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ജൂലൈ 5ന് ആരംഭിക്കുന്ന ഇടതടവില്ലാത്ത 42 മണിക്കൂര്‍ സെയില്‍ ജൂണ്‍ 7 പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കും. ഇതേ ദിവസങ്ങലില്‍ ലുലു ഓണ്‍ സെയിലിലൂടെ ലുലുമാളിലെ വിവിധ ഷോപ്പുകളില്‍ നിന്ന് 50 ശതമാനം വരെ വിലക്കിഴിവില്‍ ഷോപ്പിങ്ങ് നടത്താനുള്ള അവസരവും ഒരുങ്ങും.  Lulu Online India Shopping APP വഴിയും www.luluhypermarket.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഷോപ്പിങ് നടത്താന്‍ സാധിക്കും.  ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങള്‍ക്ക് ജൂലൈ 2 മുതല്‍ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്. ലുലു ഓണ്‍ സെയിലിന്റെ ലോഗോ പ്രകാശന ചടങ്ങില്‍ കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ്, മാള്‍ മാനേജര്‍ റിചേഷ് ചാലുമ്പറമ്പില്‍, ലുലു ഫാഷന്‍ സ്‌റ്റോര്‍ മാനേജര്‍ വിജയ് ജയിംസ് എന്നിവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു