എച്ച് എസ് ബി സി (എച്ച് എസ് ബി സി ) യുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
തിരുവനന്തപുരം: പ്രോജക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (പിഎംഐ ) കേരള ചാപ്റ്റര്‍ സി. എക്സ് ഒ മീറ്റിന്റെ മൂന്നാം എഡിഷന് തിരുവനന്തപുരം ഒ ബൈ താമരയില്‍ നടന്നു. എച്ച് എസ് ബി സി (എച്ച് എസ് ബി സി ) യുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളുടെ അനന്ത സാധ്യതകള്‍ വിനിയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് പ്രോജക്ട് മാനേജ്മെന്റ് സംവിധാനങ്ങള്‍. ഭരണരംഗവും, അടിസ്ഥാന സൗകര്യ വികസനവുമടക്കം സമസ്ത മേഖലകളിലും ഇത് വരുത്തുന്ന പരിവര്‍ത്തനത്തെക്കുറിച്ചും, നടപ്പിലാക്കേണ്ട അതിനൂതന സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. വ്യവസായം, സര്‍ക്കാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങി നൂറിലധികം വിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുത്തു.
പിഎംഐ കേരളയുടെ 20ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2023 ലാണ് സിഎക്സ്ഒ മീറ്റിന് തുടക്കമിട്ടത്. പിഎംഐ കേരള പ്രസിഡന്റ് അഖില ഗൗരി ശങ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംരംഭ തലത്തിലുള്ള അടിസ്ഥാന മാറ്റങ്ങള്‍, സംസ്ഥാനത്തിന്റെ വികസന പരിപാടികള്‍, കേന്ദ്രീകൃത ആസൂത്രണം, നിര്‍വ്വഹണം എന്നിവയ്ക്ക് മുന്‍ഗണന നല്കി പ്രോജക്ട് പ്രൊഫഷണലുകളുടെ പങ്കിനെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് അഖില ഗൗരി ശങ്കര്‍ പറഞ്ഞു. എല്ലാ പൊതുസ്വകാര്യ മേഖലകളുടെ വിജയത്തിന് അടിസ്ഥാനമാകാന്‍ പ്രോജക്ട് നേതൃത്വത്തിന് കഴിയണമെന്ന് അവര്‍ പറഞ്ഞു. കെ.പി.എം.ജി പാര്‍ട്നര്‍ എസ്. പ്രശാന്ത്, പിഎംഐ സൗത്ത് ഏഷ്യ എംഡി അമിത് ഗോയല്‍, അനിരുദ്ധ് ശര്‍മ്മ ( പിഎംഐ സൗത്ത് ഏഷ്യ), ബി. ശ്രീനിവാസ് (എച്ച്എസ്ബിസി), രഘുചന്ദ്രന്‍ നായര്‍, (തിരുവനന്തപുരം ചേമ്പര്‍ ഓഫ് കമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ്), വി.ശ്രീകുമാര്‍(സെക്രട്ടറി, ജിടെക്), പിഎംഐ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ശ്രീജേഷ് വാര്യര്‍, പിഎംഐ ഫിനാന്‍സ് വൈസ് പ്രസിഡന്റ് ജോജി ജോണ്‍ തുടങ്ങി കേരളത്തിലെ ബിസിനസ്, ടെക്നോളജി മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.

