റുപേഡിസ്‌കവര്‍ നെറ്റ് വര്‍ക്കുമായി സഹകരിച്ചുള്ള ഈ കാര്‍ഡ് ലോകമെമ്പാടുമുള്ള എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കാം.
കൊച്ചി: ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ ആദ്യ ഗ്ലോബല്‍ പേയ്‌മെന്റ് രീതിയായ ഇന്റര്‍നാഷണല്‍ റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ്’ പുറത്തിറക്കി. നൂതനവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, ആഗോളതലത്തില്‍ ലഭ്യമായതുമായ ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ബാങ്കിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണിതെന്ന് ഉജ്ജീവന്‍ എസ്എഫ്ബിയുടെ റീട്ടെയില്‍ ലയബിലിറ്റീസ് ടാസ്‌ക് ആന്റ് ടി.പി.പി. വിഭാഗം തലവന്‍ ഹിതേന്ദ്ര ഝാ പറഞ്ഞു.
റുപേഡിസ്‌കവര്‍ നെറ്റ് വര്‍ക്കുമായി സഹകരിച്ചുള്ള ഈ കാര്‍ഡ് ലോകമെമ്പാടുമുള്ള എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കാം.
സ്ഥിരമായി വിദേശ യാത്രകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് അനുയോജ്യമാണ്.
ഓരോ ത്രൈമാസത്തിലും രണ്ട് തവണ ആഭ്യന്തര വിമാനത്താവള ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം, വര്‍ഷത്തില്‍ ഒരു അന്താരാഷ്ട്ര ലോഞ്ച് പ്രവേശനം, 10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും പൂര്‍ണ്ണ സ്ഥിര വൈകല്യ ഇന്‍ഷുറന്‍സ് പരിരക്ഷയും. എന്‍പിസിഐ റുപേ ഇന്റര്‍നാഷണല്‍ സെലക്ട് ഡെബിറ്റ് കാര്‍ഡ് നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. കാര്‍ഡ് ഉടമകള്‍ക്ക് ഓരോ െ്രെതമാസത്തിലും സൗജന്യ ഗോള്‍ഫ് പരിശീലന ക്ലാസുകള്‍, ആരോഗ്യപരിപാലന സേവനങ്ങള്‍, കാബ് അഗ്രിഗേറ്റര്‍മാരുടെ യാത്ര കൂപ്പണുകള്‍, വാര്‍ഷിക പ്രിമിയം ഹെല്‍ത്ത് ചെക്ക്അപ്പ് എന്നിവയും ലഭ്യമാണ്. അതിനുപുറമെ വിദേശത്ത് എമര്‍ജന്‍സി ക്യാഷ് കണ്‍സിയര്‍ജ് സഹായം, 24 മണിക്കൂറും ലഭ്യമായ ഇന്ത്യയിലെ കണ്‍സിയര്‍ജ് സേവനങ്ങള്‍, ഉയര്‍ന്ന ഇടപാട് പരിധികള്‍, കോണ്‍ടാക്ട്‌ലെസ് പേയ്‌മെന്റുകള്‍ എന്നിവയും ലഭ്യമാണെന്നും ഹിതേന്ദ്ര ഝാ പറഞ്ഞു.

