ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് അറ്റാദായം 302 കോടി 

ഒന്നാംത്രൈമാസത്തില്‍ 8.1 ശതമാനം വളര്‍ച്ചയാണ് ആകെ പ്രീമിയത്തിന്റെ കാര്യത്തില്‍ കൈവരിച്ചത്. കമ്പനിയുടെ പുതിയ റീട്ടെയില്‍ ബിസിനസ് 31.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 77,750 കോടി രൂപയിലെത്തിയതായും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചി പറഞ്ഞു.
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 34.2 ശതമാനം വര്‍ധനവോടെ 302 കോടി രൂപ അറ്റാദായം കൈവരിച്ചു. ഭാവിയിലെ ലാഭത്തിന്റെ സൂചകമായ പുതിയ ബിസിനസ് മൂല്യം 24.5 ശതമാനം മാര്‍ജിനോടെ 457 കോടി രൂപയിലെത്തി. ഒന്നാംത്രൈമാസത്തില്‍ 8.1 ശതമാനം വളര്‍ച്ചയാണ് ആകെ പ്രീമിയത്തിന്റെ കാര്യത്തില്‍ കൈവരിച്ചത്.

കമ്പനിയുടെ പുതിയ റീട്ടെയില്‍ ബിസിനസ് 31.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 77,750 കോടി രൂപയിലെത്തിയതായും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനൂപ് ബഗ്ചി പറഞ്ഞു. ഉപഭോക്താക്കളെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തുകയും തങ്ങളുടെ പദ്ധതികളും പ്രക്രിയകളും ലളിതമാക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ശക്തമായ ബിസിനസ് മാതൃക മുന്നോട്ടു വെക്കാന്‍ സാധിച്ചത്. പരിരക്ഷാ വിഭാഗത്തിലെ പദ്ധതികള്‍ തങ്ങളുടെ ബിസിനസ് തന്ത്രങ്ങളുടെ മുഖ്യ ഭാഗമായി തുടരുകയാണെന്നും പരിരക്ഷാ വിഭാഗത്തിലെ റീട്ടെയില്‍ ബിസിസ് 24.1 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലെ വളര്‍ച്ച എന്ന ശക്തമായ പ്രകടനം കാഴ്ച വെച്ചതായും അദ്ദേഹം അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു