കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ റീലോഞ്ച് ചെയ്ത് കൊടാക് മഹീന്ദ്ര ബാങ്കും ഇന്‍ഡിഗോയും 

.ദിവസമുള്ള ചിലവുകള്‍ ട്രാവല്‍ റിവാര്‍ഡുകളായി മാറുന്ന രീതിയിലാണ് ഈ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് തരം കാര്‍ഡുകളാണുള്ളത്, ഇതില്‍  അനുയോജ്യമായത് തെരഞ്ഞെടുക്കാമെന്ന് കൊടാക്ക് മഹീന്ദ്ര ബാങ്ക് എംഡി ആന്റ് സിഇഒ അശോക് വാശ്വാനി, ഇന്‍ഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബര്‍സ് എന്നിവര്‍ പറഞ്ഞു.
കൊച്ചി : കൊടാക് മഹീന്ദ്ര ബാങ്കും ഇന്‍ഡിഗോയും കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ റീലോഞ്ച് ചെയ്യുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ ലോയല്‍റ്റി പ്രോഗ്രാമായ ഇന്‍ഡിഗോ ബ്ലൂചിപ്പാണ് ഈ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കരുത്ത് പകരുന്നത്.ദിവസമുള്ള ചിലവുകള്‍ ട്രാവല്‍ റിവാര്‍ഡുകളായി മാറുന്ന രീതിയിലാണ് ഈ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
രണ്ട് തരം കാര്‍ഡുകളാണുള്ളത്, ഇതില്‍  അനുയോജ്യമായത് തെരഞ്ഞെടുക്കാമെന്ന് കൊടാക്ക് മഹീന്ദ്ര ബാങ്ക് എംഡി ആന്റ് സിഇഒ അശോക് വാശ്വാനി, ഇന്‍ഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബര്‍സ് എന്നിവര്‍ പറഞ്ഞു.

നിത്യേനയുള്ള ചിലവുകളില്‍ നിന്നും യാത്രാനേട്ടങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഇന്‍ഡിഗോ കൊടാക്ക് ക്രെഡിറ്റ് കാര്‍ഡ്. മൈല്‍സ്റ്റോണ്‍സ്, അക്സിലറേറ്റഡ് റിവാര്‍ഡ്സ് ഓണ്‍ ട്രാവല്‍, ഡൈനിംഗ്, എന്റര്‍ടെയിന്‍മെന്റ് എന്നിങ്ങനെ വര്‍ഷം 6 ലക്ഷത്തിന് മുകളിലുള്ള ചിലവഴിക്കലുകള്‍ക്ക് 30,000ത്തിലേറെ ബ്ലൂചിപ്പുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കാര്‍ഡ് ആനിവേഴ്സറിയില്‍ 2500 ബ്ലൂചിപ്പുകള്‍. 7500 ബ്ലൂചിപ്പുകള്‍ വരെയുള്ള ആന്വുല്‍ മൈല്‍സ്റ്റോണ്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.kotak.com/en/personal-banking/cards/credit-cards/indigo-credit-card.html സന്ദര്‍ശിക്കാം. ഇന്‍ഡിഗോ കൊടാക്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് – സ്ഥിരമായി ദൂരയാത്രകള്‍ നടത്തുന്നവര്‍ക്കായി തയ്യാറാക്കിയിരിക്കുന്നവയാണിത്. 12 ലക്ഷത്തിന് മുകളിലുള്ള വാര്‍ഷിക ചിലവഴിക്കലില്‍ 70,000 ബ്ലൂചിപ്പുകള്‍ ഈ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള ചിവഴിക്കലുകള്‍ നിങ്ങളുടെ പ്രിയപ്പെട്ട ഡസ്റ്റിനേഷനില്‍ നിന്നുള്ള ഒരു മടക്ക ടിക്കറ്റാക്കി മാറ്റാം. ഓരോ കാര്‍ഡ് ആനിവേഴ്സറിയിലും 4,000 ബ്ലൂചിപ്പുകള്‍, 16,000 ബ്ലൂചിപ്പുകളുടെ ആന്വുല്‍ മൈല്‍ സ്റ്റോണ്‍ എന്നീ നേട്ടങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.kotak.com/en/personal-banking/cards/credit-cards/indigo-xl-credit-card.html സന്ദര്‍ശിക്കാം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു