തിരുവനന്തപുരം എകെജി സെന്റര്‍, ദര്‍ബാര്‍ ഹാള്‍ എന്നിവടങ്ങളിലെ പൊതു ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച (ജൂലൈ 22) വി.എസിന്റെ മൃതദേഹം ജന്മാനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച (ജൂലൈ 23) ആലപ്പുഴയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് വലിയ ചുടുകാടില്‍ മൃതദേഹം സംസ്ക്കരിക്കും.
കൊച്ചി: സിപിഎം സ്ഥാപക നേതാക്കളിലെ പ്രമുഖനും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന് (102) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന വി. എസ് അച്യുതാനന്ദന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച (ജൂലൈ 21) വൈകുന്നേരം 03.20 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം എകെജി സെന്റര്‍, ദര്‍ബാര്‍ ഹാള്‍ എന്നിവടങ്ങളിലെ പൊതു ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച (ജൂലൈ 22) വി.എസിന്റെ മൃതദേഹം ജന്മാനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച (ജൂലൈ 23) ആലപ്പുഴയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് വലിയ ചുടുകാടില്‍ മൃതദേഹം സംസ്ക്കരിക്കും.
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വി. എസ് അച്യുതാന്ദന് 1940 മുതലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കൊപ്പം യാത്ര ആരംഭിച്ചത്. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം പാര്‍ട്ടി രൂപീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. തൊഴിലാളി നേതാവായിരുന്ന വി.എസ് 85 മുതല്‍ 2009 വരെ സി.പി.എം പി.ബി അംഗമായിരുന്നു വി. എസ്. 1967 ല്‍ അമ്പലപ്പുഴയില്‍ നിന്നാണ് വി.എസ് അച്യുതാന്ദന് ആദ്യമായി നിയമസഭയില്‍ എത്തിയത്. 70 ലും വിജയം ആവര്‍ത്തിച്ചു. 77 ല്‍ കെ കെ കുമാരപിളളയോട് തോറ്റ് വി. എസ് പാര്‍ട്ടി സംഘടനാ രംഗത്ത് കൂടുതല്‍ സജീവമായി. പിന്നീട് 1991 ല്‍ മാരാരിക്കുളത്ത് മല്‍സരിച്ച് വീണ്ടും നിയസമഭയില്‍ എത്തി. എന്നാല്‍ 96 ല്‍ കോണ്‍ഗ്രസിലെ പി.ജെ ഫ്രാന്‍സിസിനോട് വി. എസ് പരാജയപ്പെട്ടു. സിപിഎമ്മില്‍ തന്നെ വലിയ വിവാദം സൃഷ്ടിച്ച തോല്‍വിയായിരുന്നു ഇത്.2001 ല്‍ വീണ്ടും മലമ്പുഴയില്‍ മല്‍സരിച്ച് വി എസ് നിയമസഭയില്‍ എത്തിയെങ്കിലും എല്‍ഡിഎഫ് പ്രതിപക്ഷത്താകുകയും വി.എസ് അച്യുതാനന്ദന് പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 2006 ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും വി. എസ് മുഖ്യമന്ത്രിയാകുകയും ചെയ്തു. 2011 വരെ മുഖ്യമന്ത്രിയായിരുന്നു വി. എസ് അച്യുതാനന്ദന്. 2016 ല്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയെങ്കിലും പിണറായി വിജയന് മുഖ്യമന്ത്രിയാകുകയായിരുന്നു. തുടര്‍ന്ന് കാബിനറ്റ് റാങ്കോടെ വി.എസ് അച്യുതാനന്ദന് ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷനായി. ഭാര്യ: വസുമതി. മക്കള്‍: ഡോ. വി.വി ആശ, ഡോ. വി.എ അരുണ്‍കുമാര്‍

