അഖില കേരള സബ് ജൂനിയര്‍ ബാഡ്മിന്‍ഡന്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ യൊനെക്‌സ്-സണ്‍റൈസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പി.കെ.ഗോപന്‍ മെമ്മോറിയല്‍ അഖില കേരള സബ് ജൂനിയര്‍ ബാഡ്മിന്‍ഡന്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം കേരള സ്‌റ്റേറ്റ് ബാഡ്മിന്‍ഡന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ചിത്രേഷ് നായര്‍ നിര്‍വ്വഹിക്കുന്നു. ഷാരി ശങ്കര്‍, കെ.കെ.നദിര്‍, സി.എസ് രാജീവ്, കെ.ബി.രാജേഷ്, ഹാരി റാഫേല്‍ തുടങ്ങിയവര്‍ സമീപം

കൊച്ചി: അഖില കേരള സബ് ജൂനിയര്‍ ബാഡ്മിന്‍ഡന്‍ ടൂര്‍ണ്ണമെന്റിന് കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുടക്കമായി. യൊനെക്‌സ്-സണ്‍റൈസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പി.കെ.ഗോപന്‍ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം കേരള സ്‌റ്റേറ്റ് ബാഡ്മിന്‍ഡന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ചിത്രേഷ് നായര്‍ നിര്‍വ്വഹിച്ചു. ഷാരി ശങ്കര്‍, കെ.കെ.നദിര്‍, സി.എസ് രാജീവ് എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു. എറണാകുളം ജില്ലാ ബാഡ്മിന്‍ഡന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് കെ.ബി.രാജേഷ്, ഇന്ത്യ നോമിനി ഹാരി റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് രണ്ടിന് സമാപിക്കും.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു