കൊച്ചി :ഇന്ത്യയിലെ പ്രമുഖ മെൻസ്ട്രുവൽ ഹൈജീൻ ബ്രാൻഡായ സ്റ്റേഫ്രീ, അത്യാധുനിക ഫീച്ചറുകളോടെ നവീകരിച്ച സ്റ്റേഫ്രീ സെക്യൂർ എക്സ്എൽ വിപണിയിലിറക്കി. ഡബിൾ ലീക്ക് ലോക്ക് സാങ്കേതികവിദ്യയിലൂടെ 12 മണിക്കൂർ വരെ ഇരട്ട സംരക്ഷണം ഉറപ്പുനൽകുന്നതാണ് ഈ പാഡ്. കൂടാതെ, പുറംഭാഗത്തെ സുരക്ഷാ പാളി ചുവപ്പുനിറമായി മാറി പാഡ് മാറ്റേണ്ട സമയം കൃത്യമായി സൂചിപ്പിക്കുന്ന ‘പാഡ് ചേഞ്ച് അലർട്ട്’ സംവിധാനമാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്ത്രീകൾക്ക് ആർത്തവദിനങ്ങളിൽ പൂർണ്ണ ആത്മവിശ്വാസവും ആശ്വാസവും നൽകാൻ ലക്ഷ്യമിടുന്ന ഈ ഉൽപ്പന്നത്തിനായി, ബോളിവുഡ് താരം കിയാര അദ്വാനിയെ അണിനിരത്തി ‘സീറോ ടെൻഷൻ. ഡബിൾ പ്രൊട്ടക്ഷൻ’ എന്ന പേരിൽ പുതിയ പരസ്യപ്രചാരണവും കമ്പനി ആരംഭിച്ചിട്ടുണ്ട്.

