രണ്‍വീര്‍ സിംഗ് ഇംപാക്ട് മിന്റ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: ജര്‍മന്‍ മിന്റ് ബ്രാന്‍ഡായ ഇംപാക്ട് മിന്റ്‌സ് ഇന്ത്യയിലെ ആദ്യ ദേശീയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് രണ്‍വീര്‍ സിംഗ് അഭിനയിച്ച പുതിയ പരസ്യ ചിത്രവും കമ്പനി പുറത്തിറക്കി. ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷത്തിലും പുതുമയും ആത്മവിശ്വാസവും നല്‍കുന്ന കൂട്ടാളിയായാണ് ഇംപാക്ട് മിന്റ്‌സിനെ പ്രചാരണത്തിലൂടെ അവതരിപ്പിക്കുന്നത്. രാജ്യത്തുടനീളം ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതിനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. പുതിയ രുചികളും ലിമിറ്റഡ് എഡിഷന്‍ ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും കമ്പനി പദ്ധതിയിടുന്നതായി അറിയിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു