ഉജ്ജീവൻ എസ്.എഫ്.ബിയും ടാറ്റ എഐജിയും കൈകോർക്കുന്നു

കൊച്ചി: ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കും ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയും രാജ്യവ്യാപകമായി ഇൻഷുറൻസ് സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനായി സഹകരിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഉജ്ജീവന്റെ 700-ലധികം ശാഖകളിലൂടെയും ബാങ്കിംഗ് ടച്ച് പോയിന്റുകളിലൂടെയും ടാറ്റ എഐജിയുടെ ജനറൽ ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാകും. 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 300-ലധികം ജില്ലകളിലെ ഉപഭോക്താക്കൾക്ക് ആരോഗ്യ, വാഹന, ഭവന, എം.എസ്.എം.ഇ. മേഖലകൾക്കായുള്ള ഇൻഷുറൻസ് പരിഹാരങ്ങൾ ഇതിലൂടെ ലഭ്യമാകും. ശാഖകളിൽ പ്രത്യേക ടീമുകളെ വിന്യസിച്ച് പോളിസി സേവനങ്ങളും ഉപഭോക്തൃ സഹായവും ഉറപ്പാക്കും. കൂടുതൽ ആളുകളിലേക്ക് ഇൻഷുറൻസ് പരിരക്ഷ എളുപ്പത്തിലും സൗകര്യപ്രദമായും എത്തിക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്ന് ഇരുകമ്പനികളും അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു