മുലയൂട്ടല്‍ മുറികളൊരുക്കി ഹിമാലയ ബേബികെയര്‍ 

കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങള്‍ക്ക് പുറമെ രാജ്യവ്യാപകമായി 27 വിമാനത്താവളങ്ങളിലാണ്  മുലയൂട്ടല്‍ മുറികള്‍ സ്ഥാപിച്ചത്.
കൊച്ചി: അമ്മമാര്‍ക്ക് തങ്ങളുടെ കൈക്കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി മുലയൂട്ടുന്നതിനായി ഇന്ത്യയിലുടനീളം 500ലധികം ഫീഡിംഗ് റൂമുകള്‍  ഹിമാലയ ബേബികെയര്‍ സ്ഥാപിച്ചു.  കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങള്‍ക്ക് പുറമെ രാജ്യവ്യാപകമായി 27 വിമാനത്താവളങ്ങളിലാണ്  മുലയൂട്ടല്‍ മുറികള്‍ സ്ഥാപിച്ചത്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനായി സ്വകാര്യതയും വൃത്തിയും ഉറപ്പുനല്കുന്നവയാണ് ഈ കേന്ദ്രങ്ങള്‍.  ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ 33 റെയില്‍വേ സ്‌റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാണ്.

ഇതിനുപുറമെ, ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലുമായി 141 ആശുപത്രികളിലും തിരക്കേറിയ മറ്റ് പ്രദേശങ്ങളിലുമായി 268 മുറികളുണ്ട്. 2025 ജൂണ്‍ വരെ ആകെ  502 ഫീഡിംഗ് റൂമുകളാണ് പ്രവര്‍ത്തനക്ഷമമായത്.
അമ്മമാര്‍ക്ക് അവരുടെ യാത്രകളിലോ  സുഖസൗകര്യങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ  സ്വകാര്യത ഉറപ്പുനല്‍കുന്നതില്‍ വലിയൊരു മുന്നേറ്റമാണ് ഈ മുറികളെന്ന് ഹിമാലയ വെല്‍നസ് കമ്പനിയുടെ ബേബികെയര്‍ ഡയറക്ടര്‍ ചക്രവര്‍ത്തി എന്‍ വി പറഞ്ഞു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ശ്രമങ്ങളെ മുന്‍ഗണനയായെടുക്കുന്ന ഭാവിയിലേക്കുള്ള വഴിയൊരുക്കുകയാണ് ഹിമാലയ ബേബികെയര്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു