മോട്ടിലാല്‍ ഓസ്വാളിന് 1,430 കോടി രൂപയുടെ അറ്റാദായം 

പ്രവര്‍ത്തന ലാഭം 21 ശതമാനം വര്‍ധനവോടെ 522 കോടി രൂപയിലെത്തി. ബിസിനസിന്റെ എല്ലാ മേഖലകളിലും ശക്തമായ വളര്‍ച്ചയാണ് ഒന്നാം പാദത്തില്‍ കരസ്ഥമാക്കിയതെന്ന് എംഡിയും സിഇഒയുമായ മോട്ടിലാല്‍ ഓസ്വാള്‍ പറഞ്ഞു.
കൊച്ചി: പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 1,430 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 24 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 1,412 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം 21 ശതമാനം വര്‍ധനവോടെ 522 കോടി രൂപയിലെത്തി. ബിസിനസിന്റെ എല്ലാ മേഖലകളിലും ശക്തമായ വളര്‍ച്ചയാണ് ഒന്നാം പാദത്തില്‍ കരസ്ഥമാക്കിയതെന്ന് എംഡിയും സിഇഒയുമായ മോട്ടിലാല്‍ ഓസ്വാള്‍ പറഞ്ഞു. കമ്പനിയുടെ മൊത്തം ആസ്തി 1.5 ലക്ഷം കോടി രൂപ പിന്നിട്ടു. െ്രെപവറ്റ് വെല്‍ത്ത് മാനേജ്‌മെന്റ്, ഹൗസിംഗ് ഫിനാന്‍സ് ബിസിനസ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നീ മേഖലകള്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ് രേഖപ്പെടുത്തിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ മികച്ച സാമ്പത്തിക സേവനം നല്‍കുന്നതില്‍ മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് എക്കാലവും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു