ഹൈസെന്‍സ് സത്യ ഏജന്‍സീസ് സഹകരണം 

ഹൈസെന്‍സിന്റെ ടിവി, എയര്‍കണ്ടീഷണറുകള്‍, ഉടന്‍ പുറത്തിറക്കുന്ന മറ്റു ഉല്‍പന്നങ്ങള്‍ തുടങ്ങിയവയെല്ലാം കേരളം, തമിഴ്‌നാട്, കര്‍ണാട, ആന്ധ്രാപ്രദേശ്, പുതുശ്ശേരി തുടങ്ങിയിടങ്ങളിലായുള്ള 375 സത്യ സ്‌റ്റോറുകളില്‍ ലഭ്യമാക്കുമെന്ന് ഹൈസെന്‍സ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു
കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് രംഗത്തെ മുന്‍നിരക്കാരായ ഹൈസെന്‍സ് ഇന്ത്യ ദക്ഷിണേന്ത്യയിലെ വന്‍കിട റീട്ടെയില്‍ ശൃംഖലയായ സത്യ ഏജന്‍സീസുമായി സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ ഹൈസെന്‍സിന്റെ ടിവി, എയര്‍കണ്ടീഷണറുകള്‍, ഉടന്‍ പുറത്തിറക്കുന്ന മറ്റു ഉല്‍പന്നങ്ങള്‍ തുടങ്ങിയവയെല്ലാം കേരളം, തമിഴ്‌നാട്, കര്‍ണാട, ആന്ധ്രാപ്രദേശ്, പുതുശ്ശേരി തുടങ്ങിയിടങ്ങളിലായുള്ള 375 സത്യ സ്‌റ്റോറുകളില്‍ ലഭ്യമാക്കുമെന്ന് ഹൈസെന്‍സ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു. പ്രാദേശികമായി സത്യയ്ക്ക് ആഴത്തിലുള്ള സ്വാധീനവും വിശ്വാസ്യതയും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെയുള്ള സാന്നിധ്യവും ഹൈസെന്‍സ് ഇന്ത്യയ്ക്ക് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രോണിക്‌സ്, അപ്ലയന്‍സസ്  ആവശ്യത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാവും. അത്യാധുനിക സാങ്കേതികവിദ്യ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കിക്കൊണ്ടാവും ഇതു സാധ്യമാക്കുക. ഉയര്‍ന്ന ഗുണനിലവാരവും ആധുനിക സാങ്കേതികവിദ്യയും ഉള്ള ഉല്‍പന്നങ്ങള്‍ ഓരോ ഇന്ത്യന്‍ ഭവനത്തിനും കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുകയാണ് ഹൈസെന്‍സ് ഇന്ത്യയുടെ ലക്ഷ്യമെന്നും പങ്കജ് റാണ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് സത്യ ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ ജോണ്‍സണ്‍ അസാറിയ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു