മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്  പുരസ്‌കാരം 

കമ്പനിയുടെ നൂതനമായ സമീപനത്തെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. 

 

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ബെംഗളൂരുവില്‍ നടന്ന ആറാമത് സിഎക്‌സ് എക്‌സലന്‍സ് അവാര്‍ഡ്‌സ് 2025 ല്‍ ‘മികച്ച ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് ക്യാംമ്പയിന്‍  (എന്‍ബിഎഫ്‌സി) പുരസ്‌കാരം ലഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്നതും സ്വര്‍ണ്ണ വായ്പ മേഖലയില്‍ കമ്പനിയുടെ നേതൃപാടവം എടുത്തുകാട്ടുന്നതുമായ ഫലപ്രദമായ മാര്‍ക്കറ്റിംഗ് സംരംഭങ്ങള്‍ നല്‍കുന്നതിലുള്ള കമ്പനിയുടെ നൂതനമായ സമീപനത്തെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. 

മികവുറ്റ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുക എന്നത് തങ്ങളുടെ ബിസിനസ് തത്വശാസ്ത്രത്തിന്റെ കാതലാണ്. പരമ്പരാഗത മൂല്യങ്ങളെ ആധുനിക രീതികളുമായി സംയോജിപ്പിക്കുന്നതിലുള്ള തങ്ങളുടെ ബിസിനസ്സ് രീതിയെ ഈ അവാര്‍ഡ് അംഗീകരിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ മത്തായി  പറഞ്ഞു. മൊബൈല്‍ ആപ്പ് സേവനങ്ങള്‍, ഓണ്‍ലൈന്‍ സ്വര്‍ണ്ണ വായ്പ തിരിച്ചടവ്, തല്‍ക്ഷണ വായ്പ വിതരണം എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംരംഭങ്ങളിലൂടെ മുത്തൂറ്റ് മിനി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തിയിട്ടുണ്ട്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 965ലധികം ശാഖകളിലൂടെ കമ്പനി പ്രവര്‍ത്തിക്കുന്നു, 2.5 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന കമ്പനിയില്‍ 5,500 ലധികം ജീവനക്കാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു