കൈലാഖ്, കുഷാക്, സ്ലാവിയ ലിമിറ്റഡ് എഡിഷനുകളുമായി സ്‌കോഡ

കൂടുതല്‍ മെച്ചപ്പെടുത്തിയ ഡിസൈന്‍, പ്രീമിയം ഫീച്ചറുകള്‍ എന്നിവ കൂടാതെ 25ാം വാര്‍ഷികത്തിന്റെ പ്രത്യേക ബാഡ്ജിംഗും ഈ എക്‌സ്‌ക്ലൂസീവ്, ലിമിറ്റഡ്‌റണ്‍ എഡിഷനുകളിലുണ്ട്
കൊച്ചി:  ഇന്ത്യയില്‍ 25 വര്‍ഷവും ആഗോളതലത്തില്‍ 130 വര്‍ഷവും ആഘോഷിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ അവരുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ കൈലാഖ്, കുഷാഖ്, സ്ലാവിയ എന്നിവയുടെ ലിമിറ്റഡ് എഡിഷനുകള്‍ അവതരിപ്പിച്ചു. കൂടുതല്‍ മെച്ചപ്പെടുത്തിയ ഡിസൈന്‍, പ്രീമിയം ഫീച്ചറുകള്‍ എന്നിവ കൂടാതെ 25ാം വാര്‍ഷികത്തിന്റെ പ്രത്യേക ബാഡ്ജിംഗും ഈ എക്‌സ്‌ക്ലൂസീവ്, ലിമിറ്റഡ്‌റണ്‍ എഡിഷനുകളിലുണ്ട്. മുന്തിയ മോഡലുകളായ കുഷാകിന്റേയും സ്ലാവിയയുടേയും മോണ്ടെ കാര്‍ലോ, കൈലാഖിന്റെ പ്രസ്റ്റീജ് എന്നിവയുടെ ഹൈസ്‌പെക്ക് ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിമിറ്റഡ് എഡിഷനുകളെന്ന് സ്‌കോഡ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. മൂന്ന് എഡിഷനുകളിലും 500 കാറുകള്‍ മാത്രമേ വിപണിയിലെത്തുകയുള്ളു. മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കുനുസരിച്ച് വിലനിലവാരം 11.25 ലക്ഷം മുതല്‍ 19.09 ലക്ഷം രൂപ വരെ. ഒപ്പം വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന 360ഡിഗ്രി ക്യാമറ, പഡില്‍ ലാമ്പുകള്‍, അണ്ടര്‍ബോഡി ലൈറ്റിംഗ്, ബോഡി ഗാര്‍ണിഷുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആക്‌സസറി കിറ്റ് സൗജന്യമായി നല്‍കുന്ന ഓഫറുമുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു