കാരിത്താസ് ആശുപത്രിയുമായി കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക് 

കാരിത്താസ് ആശുപത്രിയുടെ ഗുണഭോക്തൃ പിന്തുണാ ഫണ്ടിനായി ഫെഡറല്‍ ബാങ്ക് ഒരു കോടി രൂപ സംഭാവന നല്‍കും. സാമ്പത്തികമായി  ദുര്‍ബല വിഭാഗത്തില്‍ പെട്ട കാന്‍സര്‍ ബാധിതരുടെ ചികിത്സയ്ക്കാണ് ഫണ്ട് വിനിയോഗിക്കുക. 
കൊച്ചി: കാന്‍സര്‍ അവബോധവും ചികിത്സാസഹായവും സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന സിഎസ്ആര്‍ പദ്ധതിയായ സഞ്ജീവനിയ്ക്ക് കീഴില്‍,  കാരിത്താസ് ഹോസ്പിറ്റല്‍ ആന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസുമായി ഫെഡറല്‍ ബാങ്ക് ധാരണാ പത്രം ഒപ്പു വെച്ചു.  ഇതുപ്രകാരം, കാരിത്താസ് ആശുപത്രിയുടെ ഗുണഭോക്തൃ പിന്തുണാ ഫണ്ടിനായി ഫെഡറല്‍ ബാങ്ക് ഒരു കോടി രൂപ സംഭാവന നല്‍കും. സാമ്പത്തികമായി  ദുര്‍ബല വിഭാഗത്തില്‍ പെട്ട കാന്‍സര്‍ ബാധിതരുടെ ചികിത്സയ്ക്കാണ് ഫണ്ട് വിനിയോഗിക്കുക.   ബാങ്കിന്റെ കോട്ടയം സോണല്‍ മേധാവിയും വൈസ് പ്രസിഡന്റുമായ നിഷ കെ ദാസ്  കാരിത്താസ് ആശുപത്രി ഡയറക്‌റും സിഇഒയുമായ  ഫാ. ഡോ. ബിനു കുന്നത്തുമായി ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.

 ബാങ്കിന്റെ കോട്ടയം റീജണല്‍ മേധാവിയും വൈസ് പ്രസിഡന്റുമായ കെ ടി ജയചന്ദ്രന്‍, കോട്ടയം സോണല്‍ ഓഫിസ് എച്ച്ആര്‍ വിഭാഗം അസി. വൈസ് പ്രസിഡന്റ് നെബിന്‍ വി ജോസ്,  ബാങ്കിന്റെ തെള്ളകം ബ്രാഞ്ച് മേധാവിയും സീനിയര്‍ മാനേജറുമായ ആര്‍ അനുലക്ഷ്മി,  ജിതിന്‍ ജെയിംസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.   കാരിത്താസ് ആശുപത്രിയെ പ്രതിനിധീകരിച്ച് സീനിയര്‍ മെഡിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റും കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്  കോഡിനേറ്ററുമായ ഡോ. ബോബന്‍ തോമസ്,  ഫിനാന്‍സ് എച്ച്ഒഡി സിസ്റ്റര്‍ ഡോളി ജോസഫ്, ഫിനാന്‍സ് എജിഎം ഇ വി ജ്യോതിഷ് കുമാര്‍,  ഓപറേഷന്‍സ് അസിസ്്റ്റന്റ് മാനേജര്‍ തോമസ് സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 787 കാന്‍സര്‍ രോഗികകള്‍ക്കാണ് കാരിത്താസ് ആശുപത്രിയില്‍ സഞ്ജീവനി പദ്ധതിയിലൂടെ സഹായം നല്‍കിയത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു