വി ആപ്പില്‍ മാത്രം ലഭിക്കുന്ന ഈ പ്രത്യേക പതിപ്പ് ആഗസ്റ്റ് 31 വരെ ലഭിക്കും
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാവായ വി, വി ഗെയിംസില്‍ ഗാലക്‌സി ഷൂട്ടേഴ്‌സിന്റെ ഫ്രീഡം ഫെസ്റ്റ് എഡിഷന്‍ അവതരിപ്പിച്ചു. വി ആപ്പില്‍ മാത്രം ലഭിക്കുന്ന ഈ പ്രത്യേക പതിപ്പ് ആഗസ്റ്റ് 31 വരെ ലഭിക്കും. ഗെയിമിംഗും വിനോദവും ഒപ്പം നിരവധി സമ്മാനങ്ങളും നേടാന്‍ സാധിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഗാലക്‌സി ഷൂട്ടേഴ്‌സ് ഫ്രീഡം ഫെസ്റ്റ് ഉപഭോക്താക്കള്‍ക്ക് ഒരു രൂപയ്ക്ക് 4999 രൂപ മൂല്യമുള്ള വാര്‍ഷിക റീചാര്‍ജ് നേടാനുള്ള അവസരമാണ് ഒരുക്കുന്നത്.
വി മൂവീസ് ആന്റ് ടിവി സൂപ്പര്‍ സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമായി ആമസോണ്‍ പ്രൈം വീഡിയോ, സോണി ലീവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഫാന്‍ കോഡ് ഉള്‍പ്പെടെ 19 ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ആക്‌സസും ഒരു വര്‍ഷം മുഴുവന്‍ പ്രതിദിനം 2ജിബി ഡാറ്റയും ഉള്‍പ്പെടുന്നു. കൂടാതെ 19 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ലഭിക്കുന്ന വി മൂവീസ് ആ്ന്റ് ടിവി സബ്‌സ്‌ക്രിപ്ഷനും 10ജിബി ഡാറ്റയും ഒരു രൂപയ്ക്ക് ലഭിക്കും. ഒരു രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയും 50 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.ഇതില്‍ പങ്കെടുക്കുന്നതിനായി ഉപഭോക്താക്കള്‍ വി ആപ്പില്‍ ലോഗിന്‍ ചെയ്ത്, വി ഗെയിംസ് തുറന്ന്, ഗെയിം കളിച്ച് പ്രതിദിനം ജെമുകള്‍ നേടണം. ലഭിക്കുന്ന ജെമുകളുടെ അടിസ്ഥാനത്തിലാണ് ഇവ ലഭിക്കുക. വിജയികളെ വി ആപ്പിലൂടെ പ്രഖ്യാപിക്കും. കൂടാതെ സമ്മാനം സ്വന്തമാക്കാനുള്ള ലിങ്ക് ഉള്‍പ്പെടെയുള്ള എസ്എംഎസ് വിജയികള്‍ക്ക് ലഭിക്കുന്നതാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

