ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ വിനയ് വിജയ വര്‍ഗ്ഗീയ ക്ലാസിന് നേതൃത്വം നല്കി. എറണാകുളം പ്രസ്ക്ലബ്ബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊച്ചി: രാജ്യവ്യാപകമായ ടയര്‍ സുരക്ഷാ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് (ആത്മ) എറണാകുളം പ്രസ്സ് ക്ലബ്ബുമായി ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക ടയര്‍ പരിചരണപരിപാലന പരിപാടി സംഘടിപ്പിച്ചു. ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ വിനയ് വിജയ വര്‍ഗ്ഗീയ ക്ലാസിന് നേതൃത്വം നല്കി. ടയര്‍ ആണ് വാഹനവും റോഡും തമ്മിലുള്ള ഏക സ്പര്‍ശ ബിന്ദുവെന്നും അതിനാല്‍ ടയര്‍ സുരക്ഷക്ക് ഏറ്റവും പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടയര്‍ ശരിയായ രീതിയില്‍ പരിപാലിക്കാത്തത് ഗൗരവമായ റോഡ് അപകടങ്ങള്‍ക്ക് കാരണമാകാമെന്നും, വാഹനയാത്രികരില്‍ കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമക്കി.
ടയര്‍ പരിചരണത്തിന് അര്‍ഹിക്കുന്നത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നും ശരിയായി പരിപാലിക്കുന്ന ടയര്‍ റോഡ് സുരക്ഷയ്ക്കു നിര്‍ണായകമാണെന്ന് ആത്മ ചെയര്മാന് അരുണ്‍ മാമ്മന്‍ പറഞ്ഞു. ടയറുകളാണ് ് വാഹനത്തിന്റെ മുഴുവന്‍ ഭാരം വഹിക്കുകയും, ഫലപ്രദമായ ഗ്രിപ്പ്സ്റ്റാബിലിറ്റി ഉറപ്പാക്കുകയും ചെയ്യുന്നത്. ഈ ടയര്‍ മനുഷ്യജീവന് രക്ഷിക്കാന്‍ ചെയ്യുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് കൂടുതല്‍ ബോധവത്കരണം സൃഷ്ടിക്കുകയാണ് ക്യാംമ്പയിനിലൂടെ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ്ക്ലബ്ബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാങ്കേതിക വിഭാഗമായ ഇന്ത്യന്‍ ടയര്‍ ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റിയുമായി ചേര്‍ന്ന്, ആത്മ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി 200ത്തിലധികം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. റോഡ്സൈഡ് ടയര്‍ ക്ലിനിക്കുകള്‍, പെട്രോള്‍ പമ്പ് ചെക്കപ്പ് സെന്ററുകള്‍, സ്കൂള്കോളേജ്സര്വകലാശാല ബോധവത്കരണ വര്‍ക്ക്ഷോപ്പുകള്‍ എന്നിവയാണ് പ്രധാനമായും നടത്തിയിട്ടുള്ളത്.

