സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന പതിനേഴാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, നവംബര്‍ എട്ടിന് ആരംഭിക്കുന്ന പുരുഷ റഗ്ബി ലോക കപ്പ് 2027 ഫൈനല്‍ യോഗ്യതാ ടൂര്‍ണമെന്റ് എന്നിവ കൂടാതെ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്കാണ് ദുബായ് വരും മാസങ്ങളില്‍ വേദിയാകുന്നത്
ദുബായ്: ഏഷ്യാകപ്പ് മുതല്‍ പുരുഷ റഗ്ബി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് വരെ ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന പതിനേഴാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, നവംബര്‍ എട്ടിന് ആരംഭിക്കുന്ന പുരുഷ റഗ്ബി ലോക കപ്പ് 2027 ഫൈനല്‍ യോഗ്യതാ ടൂര്‍ണമെന്റ് എന്നിവ കൂടാതെ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്കാണ് ദുബായ് വരും മാസങ്ങളില്‍ വേദിയാകുന്നത്.
സെപ്റ്റംബര്‍ മുതല്‍ 2026 മെയ് വരെ നടക്കുന്ന ദുബായ് ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍, നവംബര്‍ 14 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന ബേസ്‌ബോള്‍ യുണൈറ്റഡ് മത്സരങ്ങള്‍, ദുബായ് പ്രീമിയര്‍ പാഡല്‍, ദുബായ് റേസിംഗ് കാര്‍ണിവല്‍, ഡിപി വേള്‍ഡ് ടൂര്‍ ചാമ്പ്യന്‍ഷിപ്പ്, എമിറേറ്റ്‌സ് ദുബായ് സെവന്‍സ്, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ഹീറോ ദുബായ് ഡെസേര്‍ട്ട് ക്ലാസിക് തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ദുബായ് വേദിയാകും.ദുബായ് ഫിറ്റ്‌നസ് ചലഞ്ച് (നവംബര്‍ 1-30), ദുബായ് റൈഡ് (നവംബര്‍ രണ്ട്), ദുബായ് റണ്‍ (നവംബര്‍ 23), ഹട്ട ഡാമിലെ ദുബായ് സ്റ്റാന്‍ഡ്അപ്പ് പാഡില്‍, ദുബായ് ടി100 ട്രയാത്ത്‌ലോണ്‍ (നവംബര്‍ 13-16), ടൂര്‍ ഡി ഫ്രാന്‍സിന്റെ എല്‍’എടേപ്പ് ദുബായ് (ജനുവരി 25), ദുബായ് മാരത്തണ്‍ (2026 ഫെബ്രുവരി) ബുര്‍ജ്2ബുര്‍ജ് ഹാഫ് മാരത്തണ്‍ (2026 ഫെബ്രുവരി എട്ട്), സ്പിന്നീസ് ദുബായ് 92 സൈക്കിള്‍ ചലഞ്ച് (2026 ഫെബ്രുവരി 15) എന്നീ മത്സരങ്ങളും വരും മാസങ്ങളില്‍ ദുബായില്‍ അരങ്ങേറും.


