2045 ആകുമ്പോഴേക്കും, ഇന്ത്യയില്‍ എന്‍ഡോമെട്രിയല്‍, അണ്ഡാശയ കാന്‍സറുകളുടെ എണ്ണം യഥാക്രമം 78% ഉം 69% ഉം വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു
കൊച്ചി: ഗൈനക്കോളജിക്കല്‍ ക്യാന്‍സറുകള്‍ക്കുള്ള പ്രിസിഷന്‍ തെറാപ്പികള്‍ക്കായി ജെംപെര്‍ലി, സെജുല എന്നിവയുമായി കൈകോര്‍ത്തു ജിഎസ്‌കെ. ഡിഎംഎംആര്‍, എംഎസ്‌ഐഎച്ച് അഡ്വാന്‍സ്ഡ് എന്‍ഡോമെട്രിയല്‍ ക്യാന്‍സറിന്റെ സെക്കന്‍ഡ്‌ലൈന്‍ ചികിത്സയ്ക്കുള്ള പിഡി1 ഇമ്മ്യൂണോതെറാപ്പിയാണ് ജെംപെര്‍ലി (ഡോസ്റ്റാര്‍ലിമാബ്). ഓറല്‍ പിഎആര്‍പി ഇന്‍ഹിബിറ്ററാണ് സെജുല (നിരപരിബ്). ഇന്ത്യയിലെ ഏറ്റവും കൂടുതലായുള്ള മൂന്ന് ഗൈനക്കോളജിക്കല്‍ കാന്‍സറുകളില്‍ പെടുന്നതാണ് എന്‍ഡോമെട്രിയല്‍, അണ്ഡാശയ കാന്‍സറുകള്‍. 2045 ആകുമ്പോഴേക്കും, ഇന്ത്യയില്‍ എന്‍ഡോമെട്രിയല്‍, അണ്ഡാശയ കാന്‍സറുകളുടെ എണ്ണം യഥാക്രമം 78% ഉം 69% ഉം വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.നോണ്‍സ്‌മോള്‍ സെല്‍ ശ്വാസകോശാര്‍ബുദം, തല, കഴുത്ത് എന്നിവയിലെ ക്യാന്‍സര്‍, കോലോറെക്ടല്‍ ക്യാന്‍സര്‍ എന്നിവയുടെ ചികിത്സാക്കായും ഡോസ്റ്റാര്‍ലിമാബിന്റെ പഠനഫലങ്ങള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓങ്കോളജി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ജിഎസ്‌കെ അതില്‍ പങ്കെടുക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

